NEWSWorld

2 ഡോസ് വാക്സീനെടുത്തവരിൽ മരണ നിരക്ക് 11 മടങ്ങ് കുറവെന്ന് പഠനം

വാഷിങ്ടണ്‍: കോവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട് പുതിയ കണ്ടെത്തല്‍. പൂര്‍ണമായി വാക്‌സിനേഷന്‍ ലഭിച്ച ആളുകള്‍ കോവിഡ് ബാധിച്ച് മരിക്കാനുള്ള സാധ്യത 11 മടങ്ങ് കുറവാണെന്നാണ് പുതിയതായി കണ്ടെത്തിയത്.

കുത്തിവെയ്പ് എടുക്കാത്തവരുമായി താരതമ്യം ചെയ്യുമ്പോള്‍ ആശുപത്രിയിലാകാനുള്ള സാധ്യത 10 മടങ്ങ് കുറവാണെന്നും പഠനത്തില്‍ കണ്ടെത്തി. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് പുതിയ കണ്ടെത്തല്‍.

കോവിഡ് വാക്‌സീനുകളുടെ തുടര്‍ച്ചയായ ഫലപ്രാപ്തിയെക്കുറിച്ചാണ് പഠനം. വാക്‌സിനേഷന്‍ എടുത്ത 86 ശതമാനത്തിലധികം പേര്‍ക്ക് ആശുപത്രിവാസം വേണ്ടിവന്നില്ല. എന്നാല്‍, 75 വയസ്സിന് മുകളിലുള്ളവരില്‍ 76 ശതമാനത്തിനും ആശുപത്രിവാസം ഒഴിവാക്കാനായി.

മോഡേണ വാക്‌സീന് മറ്റുള്ളവയേക്കാള്‍ 95 ശതമാനമാണ് ഫലപ്രാപ്തി. അമേരിക്കയില്‍ രണ്ട് ഡോസും സ്വീകരിച്ചവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കാനുള്ള തയാറെടുപ്പാണ് നടക്കുന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker