KeralaNEWS

വിസ്മയയുടെ മരണം; ആത്മഹത്യയുടെ വക്കിലാണ്‌, നിര്‍ണായക വാട്‌സാപ്പ് ചാറ്റുകള്‍ പുറത്ത്.

കൊല്ലം: ഭര്‍തൃവീട്ടില്‍ വിസ്മയ മരിച്ച സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഭര്‍ത്താവില്‍നിന്നുള്ള മാനസികപീഡനം താങ്ങാനാകാതെ വിസ്മയ കൂട്ടുകാരോടും ബന്ധുക്കളോടും വാട്‌സാപ്പ് വഴി നടത്തിയ ചാറ്റുകളാണ് പുറത്ത് വന്നിരിക്കുന്നത്. ഇത്

കേസില്‍ പ്രധാന തെളിവാകും. പ്രതി കിരണിന്റെ സഹോദരി കീര്‍ത്തിയുടെ ഫോണില്‍നിന്നു വിസ്മയ രക്ഷിക്കണമെന്നാവശ്യപ്പെടുന്ന ചാറ്റും കണ്ടെത്തിയിരുന്നു. വിസ്മയ മാനസികസമ്മര്‍ദ്ദത്താല്‍ എറണാകുളം സ്വദേശിയായ മനശ്ശാസ്ത്രവിദഗ്ധനോട് സംസാരിച്ചതും പ്രതിയുടെ സ്ത്രീധനസംബന്ധമായ പീഡനത്തെക്കുറിച്ച് പരാതിപറഞ്ഞതും തെളിവായി ഹാജരാക്കി.

പീഡനം സഹിക്കാനാകാതെ താന്‍ ആത്മഹത്യയുടെ വക്കിലാണെന്ന് പ്രതിയോട് പറഞ്ഞിട്ടും പ്രതി തുടര്‍ന്നും വിസ്മയയെ പീഡിപ്പിക്കുകവഴി ആത്മഹത്യാ പ്രേരണ നല്‍കിയതായി കുറ്റപത്രം ആരോപിക്കുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ പ്രതി കൂടുതല്‍ സ്ത്രീധനം കിട്ടുമെന്നുകരുതി വിസ്മയയെ വിവാഹംകഴിച്ചെന്നും എന്നാല്‍ പ്രതീക്ഷയ്ക്കനുസരിച്ച് സ്ത്രീധനം ലഭിക്കാത്തതിനാല്‍ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നും കുറ്റപത്രത്തില്‍ ആരോപിക്കുന്നു.

2020 ഓഗസ്റ്റ് 29-ന് കിഴക്കേ കല്ലടയില്‍ സമീപവാസികളുടെ മുന്നില്‍വെച്ചും 2021 ജനുവരി രണ്ടിന് വിസ്മയയുടെ വീടിനുമുന്നില്‍ അയല്‍ക്കാരുടെ മുന്നില്‍വെച്ചും പ്രതി പരസ്യമായി സ്ത്രീധനം സംബന്ധിച്ച അതൃപ്തി പ്രകടമാക്കിയതായി കുറ്റപത്രത്തില്‍ പറയുന്നു.സ്ത്രീധനമായി നല്‍കിയിരുന്ന കാര്‍ പ്രതിക്ക് താത്പര്യമില്ലാത്തതായിരുന്നു എന്നതായിരുന്നു പീഡനത്തിന്റെ പ്രധാനകാരണം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker