KeralaNEWS

കുഞ്ഞിനു ചികിത്സ തേടി ആശുപത്രിയിലെത്തിയ അമ്മക്ക് പ്രായം 16

ഒരുവർഷംമുമ്പ് 11 മാസം പ്രായമുള്ള കുഞ്ഞ് ആരോഗ്യപ്രശ്നങ്ങളെതുടർന്ന് മരിച്ചെന്നും പെൺകുട്ടി മൊഴി നൽകി.

കോട്ടയത്ത് കുട്ടികളുടെ ആശുപത്രിയിൽ എട്ടുമാസം പ്രായമുള്ള കുഞ്ഞിനു ചികിത്സ തേടി എത്തിയ അമ്മയുടെ പ്രായം 16 വയസ്സ്. തമിഴ്നാട് ഉസലാംപെട്ടി സ്വദേശിനിയാണ് 16 വയസുകാരി പെൺകുട്ടി.

പോലീസും ജില്ലാ ശിശുക്ഷേമ സമിതിയും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉള്ള കുട്ടിയുമായാണ് ചികിത്സ തേടിയെത്തിയത്. ഒരുവർഷംമുമ്പ് 11 മാസം പ്രായമുള്ള കുഞ്ഞ് ആരോഗ്യപ്രശ്നങ്ങളെതുടർന്ന് മരിച്ചെന്നും പെൺകുട്ടി പോലീസിന് മൊഴി നൽകി.
പോലീസ് പെൺകുട്ടിയെ ഏറ്റുമാനൂർ മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കി മൊഴി രേഖപ്പെടുത്തി. പ്രായം സംബന്ധിച്ച് അന്വേഷിക്കുന്നതിന് ബന്ധുക്കളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും പ്രായം പരിശോധിക്കാൻ കഴിയുന്ന രേഖകൾ ലഭിച്ചിട്ടില്ലെന്നും ജില്ലാ ശിശുക്ഷേമ സമിതി അധികൃതർഅറിയിച്ചു.
ബന്ധുക്കളെ കണ്ടെത്താനും രേഖകൾ പരിശോധിക്കാനുമുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ആശുപത്രിയിൽ കുഞ്ഞിനെ പരിചരിക്കുന്നത് അമ്മ ആയതിനാൽ കുഞ്ഞിൻ്റെ ആരോഗ്യത്തിനു പ്രഥമ പരിഗണന നൽകുന്നതെന്നും ശിശുക്ഷേമ സമിതി അറിയിച്ചു. പെൺകുട്ടിയെ സംബന്ധിച്ച് കൂടുതൽ അന്വേഷണത്തിനായി കേസ് തമിഴ്നാട് ഉസലാംപെട്ടി പോലീസിന് കൈമാറുമെന്ന് ഗാന്ധിനഗർ പോലീസ് പറഞ്ഞു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker