CrimeNEWS

പോലീസുകാരനെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തിയ പോലീസുകാരി കുടുങ്ങി

ശിവജിയും ശീതളും തമ്മിൽ മുൻവൈരാഗ്യമുണ്ടായിരുന്നതായി കണ്ടെത്തി. തന്നെ അപമാനിക്കാൻ ശ്രമിച്ചു എന്ന് കാണിച്ച് ശിവജിക്കെതിരേ ശീതൾ പരാതിയും നൽകിയിരുന്നു

മുംബൈ: മഹാരാഷ്ട്രയിലെ പൻവേലിൽ സഹപ്രവർത്തകനായ പോലീസുകാരനെ വാടക കൊലയാളികളെ ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസിൽ പോലീസുകാരിയായ യുവതി പിടിയിലായി. ശീതൾ പൻസാരെ എന്ന പോലീസുകാരിയാണ് അറസ്റ്റിലായത്.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 15നാണ് ശിവജി സനാപ് (54) എന്ന പോലീസുകാരൻ സ്റ്റേഷനിലേക്കുള്ള യാത്രയ്ക്കിടെ നാനോ കാർ ഇടിച്ച് മരിച്ചത്. ആദ്യകാഴ്ചയിൽ അപകടമരണമാണെന്ന് തോന്നി. പക്ഷേ ചില സംശയങ്ങൾ നിലനിന്നിരുന്നു. കൊലപ്പെടുത്താൻ ഉപയോഗിച്ച കാർ അഗ്നിക്കിരയാക്കിയ അവസ്ഥയിൽ കണ്ടെത്തിയതോടെയാണ് സംശയം ബലപ്പെട്ടത്.
അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ശിവജിയും ശീതളും തമ്മിൽ മുൻവൈരാഗ്യമുണ്ടായിരുന്നു എന്ന് കണ്ടെത്തിയത്. മാത്രമല്ല തന്നെ അപമാനിക്കാൻ ശ്രമിച്ചു എന്ന് കാണിച്ച് ശിവജിക്കെതിരേ ശീതൾ പരാതിയും നൽകിയിരുന്നു.

വിശാൽ ജാഥവ്, ബബൻ ചൗഹാൻ എന്നിവർക്കാണ് യുവതി ക്വട്ടേഷൻ നൽകിയത്. സമൂഹമാധ്യമങ്ങൾ വഴിയാണ് ഈ ഗുണ്ടകളുമായി ശീതൾ പരിചയപ്പെട്ടത്. ഇതിന് ശേഷം പോലീസുകാരിയും പ്രതികളും ചേർന്ന് ശിവജിയെ നിരീക്ഷിക്കുകയും ഇയാളുടെ യാത്രാ റൂട്ടുകൾ മനസ്സിലാക്കുകയും ചെയ്തു.

നവി മുംബൈ പോലീസ് വ്യാഴാഴ്ചയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker