NEWSPravasi

കുതിച്ചുയർന്ന് വിമാന ടിക്കറ്റ് നിരക്ക്; കുവൈത്തിലേക്ക്‌ പറക്കാന്‍ 1,09,341 രൂപ

തിരുവനന്തപുരം: യുഎഇലേക്കുള്ള യാത്രാവിലക്ക് നീങ്ങിയതോടെ വിമാന ടിക്കറ്റുകളുടെ നിരക്ക് കുത്തനെ ഉയര്‍ന്നു. കുവൈത്തിലേക്കാണ് വിമാന കമ്പനികള്‍ കൂടുതല്‍ നിരക്ക് ഈടാക്കുന്നത്. കൊച്ചിയില്‍നിന്ന് കുവൈത്തിലേക്കു പോകാന്‍ നേരിട്ടുള്ള വിമാനത്തിനു 1,09,341 രൂപയാണ് ഇന്നു നിലവിലുള്ള നിരക്ക്. തിരുവനന്തപുരംകുവൈത്ത് യാത്രയ്ക്ക് 97,734 രൂപയാണ് നിരക്ക്. ഒരു ഘട്ടത്തില്‍ ഇതു ബജറ്റ് എയര്‍ലൈനുകളില്‍ 2.17 ലക്ഷം വരെയെത്തി. മാസങ്ങള്‍ക്കുശേഷം യാത്രാവിലക്കു നീങ്ങിയതോടെ ടിക്കറ്റിന് ആവശ്യക്കാര്‍ വര്‍ധിച്ചതാണ് നിരക്കു കൂടാന്‍ കാരണം.

സര്‍വീസ് നടത്തുന്ന വിമാന കമ്പനികളുടെ എണ്ണം കുറവായതും നിരക്കു വര്‍ധിക്കാന്‍ കാരണമായി. 5 ലക്ഷത്തോളം പേര്‍ ഗള്‍ഫിലേക്കു പോകാനായി കേരളത്തിലുണ്ടെന്നാണ് ട്രാവല്‍ ഏജന്‍സി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ നിഗമനം. യുഎഇ, ഒമാന്‍, ബഹ്‌റൈന്‍, ഖത്തര്‍ എന്നിവിടങ്ങളിലേക്കാണ് യാത്രക്കാര്‍ കൂടുതല്‍. രാജ്യാന്തര കമ്പനികളില്‍ പലതിനും വിദേശത്തേക്കു യാത്ര നടത്താന്‍ രാജ്യത്ത് വിലക്ക് നിലനില്‍ക്കുന്നുണ്ട്. കുറച്ചു കമ്പനികള്‍ക്കു മാത്രമാണ് ഇളവുള്ളത്.

ഇന്നു നിലവിലുള്ള സെപ്റ്റംബർ 20ലെ ടിക്കറ്റ് നിരക്ക് (ബുക്ക് ചെയ്തപ്പോൾ)

തിരുവനന്തപുരം– കുവൈത്ത്: 97,734

കൊച്ചി– കുവൈത്ത്: 1,09,341

തിരുവനന്തപുരം– മസ്കത്ത്: 40,500

കൊച്ചി– മസ്കത്ത്: 58,433

തിരുവനന്തപുരം– ബഹ്റൈൻ: 25,084

കൊച്ചി– ബഹ്റൈൻ: 30,666

തിരുവനന്തപുരം– ദമാം: 21,000

കൊച്ചി– ദമാം: 23,620

തിരുവനന്തപുരം– റിയാദ്: 31,683

കൊച്ചി– റിയാദ്: 18,819

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker