KeralaNEWS

ഡബ്ല്യു ഐ പി ആർ 7ൽ നിന്ന് 8 ആക്കി; കോവിഡ് നിയന്ത്രണങ്ങളിൽ വീണ്ടും ഇളവ്

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ വീണ്ടും ഇളവ്. ഡബ്ല്യു ഐ പി ആർ 7ൽ നിന്ന് 8ആക്കി മാറ്റി. ഇതോടെ കൂടതൽ പ്രദേശങ്ങൾ കണ്ടെയിൻമെന്റ് സോണിൽ നിന്ന് ഒഴിവാകും. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.

ജനസംഖ്യാ അനുപാതം കണക്കാക്കിയാണ് നിലവിൽ ഓരോ മേഖലകളിലും നിയന്ത്രണങ്ങൾ തീരുമാനിക്കുന്നത്. ആയിരം പേർ ജനസംഖ്യ ഉള്ള സ്ഥലങ്ങളിൽ 7 പേർക്ക് രോഗം വന്നാൽ നിയന്ത്രണങ്ങൾ എന്നായിരുന്നു നിലവിലെ സ്ഥിതി. എന്നാൽ ഇത് എട്ടാക്കി മാറ്റാനാണ് ഇപ്പോൾ സർക്കാർ തീരുമാനം എടുത്തിരിക്കുന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker