IndiaNEWS

മഥുരയിലും വൃന്ദാവനിലും 10 കിലോമീറ്റര്‍ ചുറ്റളവില്‍ മദ്യവും മാംസ വില്‍പ്പനയും നിരോധിച്ചു

തീര്‍ത്ഥാടന കേന്ദ്രങ്ങളായ മഥുരയിലും വൃന്ദാവനിലും 10 കിലോമീറ്റര്‍ ചുറ്റളവില്‍ മദ്യവും മാംസ വില്‍പ്പനയും നിരോധിച്ച് യോഗി ആദിത്യനാഥ് സര്‍ക്കാര്‍.

ഗണേശ് ചതുര്‍ത്ഥിയുടെ ഭാഗമായാണ് നിരോധനം. മഥുര – വൃന്ദാവന് 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള സ്ഥലം ശ്രീകൃഷ്ണന്റെ ജന്മസ്ഥലമാണെന്നും ഇത് തീര്‍ത്ഥാടന കേന്ദ്രമാണെന്നും യുപി സര്‍ക്കാര്‍ വ്യക്തമാക്കി. 22 വാര്‍ഡുകളാണ് ഈ പ്രദേശത്ത് ഉള്ളത്.

മഥുരയില്‍ മാംസവും മദ്യവും വില്‍ക്കുന്നത് നിരോധിക്കുമെന്ന് നേരത്തെ തന്നെ യോഗി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇത്തരത്തില്‍ വില്‍പ്പന നടത്തുന്നവര്‍ മറ്റു ജോലികളിലേക്ക് തിരിയണമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിലക്കേര്‍പ്പെടുത്തിയത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker