KeralaNEWS

100 ൽ അധികം ഹൃദയ രോഗ ശസ്ത്രക്രിയകൾ പൂര്‍ത്തീകരിച്ച്‌ കോഴിക്കോട് ബീച്ച് ഹോസ്പിറ്റൽ

കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിലെ ഹൃദയ രോഗ വിഭാഗം 100 ൽ അധികം ശസ്ത്രക്രിയകൾ പൂര്‍ത്തീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്‌. ബീച്ച് ഹോസ്പിറ്റലിൽ പുതുതായി ആരംഭിച്ച ഹൃദയ രോഗ വിഭാഗത്തിന്റെ നേതൃത്വത്തിൽ എൺപതിലധികം ആൻജിയോപ്ലാസ്റ്റികളും നൂറിലധികം ആൻജിയോഗ്രാമുകളും പൂർത്തീകരിച്ചു. കാർഡിയോളജി വിഭാഗം ആരംഭിച്ചു ചുരുങ്ങിയ കാലയളവിൽ തന്നെ ഈ നേട്ടം കൈവരിക്കുവാൻ ബീച്ച് ഹോസ്പിറ്റലിനായിരിക്കുകയാണ്.

ഏറ്റവും നൂതനമായ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ബീച്ച് ഹോസ്പിറ്റലിൽ ഹൃദയധമനികളിലെ കാലപ്പഴക്കം ചെന്നതും പൂർണമായും അടഞ്ഞു പോകുകയും ചെയ്ത ബ്ലോക്കുകൾ നീക്കം ചെയ്തിട്ടുണ്ട്.അതീവ വൈദഗ്ധ്യവും പരിചയസമ്പത്തും ആവശ്യമുള്ള Chip CTO,വലിയ തോതിൽ കാൽസ്യം അടിഞ്ഞു കൂടിയതുകൊണ്ട് ഉണ്ടാകുന്ന കട്ടി കൂടിയ ബ്ലോക്കുകൾ പൊടിച്ചുകളയുന്ന റോട്ടബ്ലേഷൻ ആൻജിയോപ്ലാസ്റ്റി തുടങ്ങിയവ ഇവിടെ ചെയ്ത് വരുന്നു.

Left Main Bifurcation Stenting പോലുള്ള സങ്കീർണമായ ചികിത്സാ രീതികൾ OCT ഇമേജിങ് ടെക്നോളജിയിലൂടെ പരിപൂർണ്ണ വിജയം ഉറപ്പാക്കുന്നു. ധമനികളെ ബാധിക്കുന്ന Takayasu Arteritis എന്ന അപൂർവ രോഗത്തിനുള്ള ആൻജിയോപ്ലാസ്റ്റിയും ഈ കേന്ദ്രത്തിൽ വിജയകരമായി നടത്തിയിട്ടുണ്ട്.ഹൃദയധമനികളിലെ ബ്ലോക്കുകൾക്ക് ഉപരിയായി കിഡ്നിയിലെ രക്തക്കുഴലുകളിലെ തടസ്സങ്ങൾ നീക്കുന്ന റീനൽ ആൻജിയോപ്ലാസ്റ്റിയും, കാലുകളിലെ രക്തക്കുഴലുകളിൽ ഉള്ള തടസ്സങ്ങൾ നീക്കുന്ന പെരിഫറൽ ആൻജിയോപ്ലാസ്റ്റിയും ഇവിടെ നടന്നുവരുന്നു. ഹൃദയത്തിന്റെ മിടിപ്പ് നിയന്ത്രിക്കുന്നതിനും Heart Failure നും ഉപയോഗിക്കുന്ന പേസ്മേക്കർ സംവിധാനവും വിജയകരമായി ബീച്ച് ഹോസ്പിറ്റലിൽ പൂർത്തീകരിച്ചിട്ടുണ്ട്. ചുരുങ്ങിയ കാലയളവുകൊണ്ടു തന്നെ ഈ വലിയ നേട്ടത്തിലേക്ക് ബീച്ച് ഹോസ്പിറ്റലിനെ നയിച്ചത് പരിചയസമ്പന്നമായ കാർഡിയോളജി വിഭാഗം ആണ്.

ഡോ ഹരികൃഷ്ണൻ, ഡോ ഷിജോയ് എന്നിവരുടെ നേതൃത്വത്തിൽ ആണ് കാർഡിയോളജി വിഭാഗം പ്രവർത്തിക്കുന്നത്. പൂർണ പിന്തുണയുമായി ആശുപത്രി അധികൃതരും ജില്ലാ ആരോഗ്യ വകുപ്പും, ദേശീയ ആരോഗ്യ ദൗത്യവും ഒപ്പമുണ്ട്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker