KeralaNEWS

പൂര്‍ണ ഗര്‍ഭിണിയായ പുള്ളിമാന്റെ ശരീരത്തിൽ മരച്ചില്ല വീണു; കുഞ്ഞിന് ദാരുണാന്ത്യം

അതിരപ്പിള്ളി: പൂര്‍ണ ഗര്‍ഭിണിയായ അമ്മപ്പുള്ളിമാന്റെ ശരീരത്തിലേയ്ക്കു മരച്ചില്ല വീണ് കുഞ്ഞ് മരിച്ചു. കാലടി പ്ലാന്റേഷന്‍ റബര്‍ തോട്ടത്തില്‍ മേയാനെത്തിയ പുള്ളിമാനാണ് അപകടത്തില്‍പ്പെട്ടത്.

തോട്ടത്തിലെ ജോലി കഴിഞ്ഞു മടങ്ങും വഴി മരക്കമ്പില്‍ കുടുങ്ങി, അമ്മയുടെ വയറ്റില്‍നിന്നു പകുതി പുറത്തേയ്ക്കു വന്ന നിലയില്‍ കണ്ടെത്തിയ കുഞ്ഞിനെ രക്ഷിക്കാന്‍ റബര്‍ പ്ലാന്റേഷനിലെ തൊഴിലാളികള്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും സാധിച്ചില്ല. കുഞ്ഞിനെ രക്ഷിക്കാനായിരുന്നു ആദ്യ ശ്രമം. കാര്യമായ അനക്കമില്ലെന്നു കണ്ടതോടെ അമ്മയെ എങ്കിലും രക്ഷിക്കാമെന്നു കരുതി കുഞ്ഞിനെ വലിച്ചു പുറത്തെടുത്തു.

ഫോണിനു റേഞ്ച് ഇല്ലാത്ത സ്ഥലമായിരുന്നതിനാല്‍ വിദഗ്ധ ചികിത്സയ്ക്ക് പെട്ടെന്ന് ആരെയും വിളിച്ചുവരുത്താനും സാധിക്കില്ലായിരുന്നു. കുഞ്ഞിനെ പുറത്തെടുത്തതിനു പിന്നാലെ അപകട വിവരം വനപാലകരെ അറിയിച്ചു. അവരെത്തി മാനിനെ ഏറ്റുവാങ്ങി വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോയി.ഒപ്പമുണ്ടായിരുന്ന തൊഴിലാളികളില്‍ ഒരാള്‍ പകര്‍ത്തിയ വിഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker