KeralaNEWS

അജിതാ തങ്കപ്പനെതിരെ ഇടത് മുന്നണി അവിശ്വാസ പ്രമേയത്തിന് നോട്ടീന് നല്‍കി

തൃക്കാക്കര നഗരസഭ ചെയര്‍പേഴ്സണ്‍ അജിതാ തങ്കപ്പനെതിരെ ഇടത് മുന്നണി അവിശ്വാസ പ്രമേയത്തിന് നോട്ടീന് നല്‍കി. ചെയര്‍പേഴ്സണെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നീക്കം. അവിശ്വാസ പ്രമേയത്തിന് ചില യുഡിഎഫ് കൗണ്‍സിലര്‍മാരുടെയും സ്വതന്ത്രരുടെയും പിന്തുണ ലഭിക്കുമെന്ന് പ്രതിക്ഷിക്കുന്നതായി പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍.

43 അംഗ നഗരസഭയില്‍ 18 അംഗങ്ങളാണ് പ്രതിപക്ഷത്തിനുള്ളത്. ഭരണപക്ഷത്തിന് ഇരുപത്തി അഞ്ചും . ഭരണപക്ഷത്തെ 4 അംഗങ്ങള്‍ ചെയര്‍പേഴ്സണോട് എതിര്‍പ്പ് ഉള്ളവരാണ്. ഇവരുടെ പിന്തുണ ഉറപ്പാക്കാനായാല്‍ അവിശ്വാസ പ്രമേയം വിജയിക്കും എന്നതാണ് സാഹചര്യം .

അതേസമയം, യു ഡി എഫിനെ പിന്തുണക്കുന്നവരില്‍ 4 പേര്‍ സ്വതന്ത്രരായി മത്സരിച്ച്‌ വിജയിച്ചവരാണ്. ഇവര്‍ക്ക് വിപ്പ് ബാധകമാവില്ല എന്നതും എല്‍ ഡി എഫിന് അനുകൂല ഘടകമാണ്. ചെയര്‍പേഴ്സനെതിരെ ഉയര്‍ന്ന ആരോപണവും കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കവും യുഡിഎഫ് കൗണ്‍സിലര്‍മാര്‍ക്കിടയില്‍ വിള്ളലുണ്ടാക്കിയിട്ടുണ്ട്. പണക്കിഴി വിവാദത്തിനു പിന്നാലെ എ വിഭാഗം നേതാക്കളായ വിഡി സുരേഷ് ,രാധാമണിപ്പിള്ള എന്നീ കൗണ്‍സിലര്‍മാര്‍ ചെയര്‍പേഴ്സനെതിരെ അതൃപ്തി പരസ്യമാക്കിയിരുന്നു’ . ഈ സാഹചര്യത്തില്‍ അവിശ്വാസ പ്രമേയം പാസാക്കാന്‍ സാധിക്കുമെന്നാണ് ഇടത് മുന്നണിയുടെ പ്രതീക്ഷ.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker