KeralaNEWS

മലമ്പുഴ ഡാമിലെ അപകടം; വ്ളോഗര്‍ക്കെതിരെ നടപടി

പാലക്കാട്: മലമ്പുഴ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് കാര്‍ ഓടിച്ച് അപകടമുണ്ടാക്കിയ യൂ ട്യൂബ് വ്‌ലോഗര്‍മാര്‍ക്ക് പിഴശിക്ഷ. മലമ്പുഴ അണക്കെട്ടിന്റെ നിരോധിത മേഖലയിലായിരുന്നു യൂട്യൂബര്‍മാര്‍ കാര്‍ അപകടമുണ്ടാക്കിയത്. അമിതവേഗത്തില്‍ വാഹനമോടിച്ചതിനും രൂപ മാറ്റത്തില്‍ വരുത്തിയതിനുമാണ് കോഴിക്കോട് കാരാപ്പറമ്പ് സ്വദേശിയില്‍ നിന്ന് മോട്ടോര്‍വാഹന വകുപ്പ് 10500 രൂപ പിഴ വിധിച്ചത്.

മലമ്പുഴ കവയില്‍ വാഹന അഭ്യാസപ്രകടനം നടത്തുന്ന വിഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ദൃശ്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടതോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിച്ചത്. കോഴിക്കോട് ആർടിഒ ഓഫിസിലാണ് വാഹനം താത്കാലിക രജിസ്ട്രേഷന്‍ നടത്തിയിരിക്കുന്നത്. ഡാമിന്‍റെ വൃഷ്ടി പ്രദേശത്ത് അതിക്രമിച്ചു കയറിയതിന് പൊലീസില്‍ പരാതി നല്‍കുമെന്ന് ജലവിഭവ വകുപ്പും അറിയിച്ചിട്ടുണ്ട്.

കോഴിക്കോട് കാരാപറമ്പ് സ്വദേശിയായ മുർഷിദ് താർ ജീപിലാണ് കവ എന്ന പ്രദേശത്ത് അപകടരമായ രീതിയിൽ വണ്ടിയോടിച്ചത്. നാല് ദിവസം മുൻപാണ് ഈ വിഡിയോ സ്വന്തം യൂട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് പരാതി ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker