KeralaNEWS

പനമരം ഇരട്ടക്കൊലപാതകം; ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവാവ് വിഷം കഴിച്ചു

മാനന്തവാടി: വയനാട് പനമരം ഇരട്ടക്കൊലപാതക കേസുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവാവ് വിഷം കഴിച്ചു. പനമരം നെല്ലിയമ്പം സ്വദേശി അര്‍ജുനാണ് വിഷം കഴിച്ചത്. ഇയാളെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഡിവൈഎസ്പി ഓഫിസില്‍ ചോദ്യം ചെയ്യുന്നതിനിടെ ഇറങ്ങിയോടിയ അര്‍ജുന്‍ വിഷം കഴിക്കുകയായിരുന്നു. എന്നാല്‍ അര്‍ജുന്‍ കയ്യില്‍ വിഷം കരുതിയത് അറിഞ്ഞില്ലെന്ന് പൊലീസ് പറഞ്ഞു. അതേസമയം, ഭക്ഷണം കഴിക്കാന്‍ കൊണ്ടുപോകുന്നതിനിടെ, പൊലീസ് മര്‍ദിച്ചതിലുള്ള മനോവിഷമത്തില്‍ കാന്റീനിലുണ്ടായിരുന്ന വിഷം കഴിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചു. അര്‍ജുന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker