LIFEMovie

ദി ഹോമോസാപിയന്‍സ് ” തിരുവനന്തപുരത്ത്

 

തിരുവനന്തപുരം: ഹോട്ടല്‍ സെവന്‍ ഹില്‍സില്‍ വെച്ച് ‘ദി ഹോമോസാപിയന്‍സ് ” എന്ന മലയാളം ആന്തോളജി ചിത്രത്തിന് തുടക്കം കുറിച്ചു.
പൂജാ ചടങ്ങിൽ പ്രശസ്ത സംവിധായകന്‍ ടി. എസ്സ്. സുരേഷ് ബാബു ഭദ്രദീപം തെളിയിച്ചു.ചലച്ചിത്ര രംഗത്തെ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഡ്രീം ഫോര്‍ ബിഗ് സ്‌ക്രീന്‍ ആന്റ് വില്ലേജ് മൂവി ഹൗസിന്റെ ബാനറിൽ അഖില്‍ ദേവ് എം.ജെ,ലിജോ ഗംഗാധരന്‍,വിഷ്ണു വി മോഹന്‍,എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണ് ‘ദി ഹോമോസാപിയന്‍സ് “.
‘കുട്ടിയപ്പനും ദൈവദൂതരും’ എന്ന ചിത്രത്തിനു ശേഷം ഗോകുല്‍ ഹരിഹരൻ, എസ്.ജി അഭിലാഷ്, നിഥിന്‍ മധു ആയുര്‍, പ്രവീണ്‍ പ്രഭാകര്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ‘ദി ഹോമോസാപ്പിയന്‍സ്’ എന്ന മലയാളം ആന്തോളജി ചിത്രത്തിന് നാല് സെഗ്‌മെന്റുകളാണ് ഉള്ളത്. മുപ്പതു മിനിറ്റ് വീതമുള്ള നാല് കഥകളാണ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
കണ്ണന്‍ നായര്‍,ആനന്ദ് മന്മഥന്‍,ജിബിന്‍ ഗോപിനാഥ്,ധനിൽ കൃഷ്ണ,ബിജില്‍ ബാബു രാധാകൃഷ്ണന്‍,ദേവൂട്ടി ദേവു (ദക്ഷ വി നായർ)
അപർണ സരസ്വതി,
അനീറ്റ സെബാസ്റ്റ്യൻ,
എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വാർത്ത പ്രചരണം-എ എസ് ദിനേശ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker