Movie

മഞ്ജുവാര്യർ പ്രധാന വേഷത്തിലെത്തുന്ന ആദ്യ മലയാള-അറബിക് ചിത്രം”ആയിഷ “

മഞ്ജുവാര്യർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആദ്യത്തെ മലയാള- അറബിക് ചിത്രമാണ് “ആയിഷ “.നവാഗതനായ ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് സംവിധായകൻ സക്കറിയയാണ്. രചന ആഷിഫ് കക്കോടി. ഇന്തോ – അറബിക് പശ്ചാത്തലത്തിലൊരുങ്ങുന്ന , ഈ കുടുംബ ചിത്രം പൂർണ്ണമായും ഗൾഫിലാണ് ചിത്രീകരിക്കുന്നത്.

മലയാളത്തിനും അറബിക്കും പുറമെ ഇംഗ്ലീഷിലും ഏതാനും ഇതര ഇന്ത്യൻ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.സംഗീതം-എം ജയചന്ദ്രൻ,സഹ നിർമ്മാണം- ഷംസുദ്ധീൻ എം.ടി, ഹാരിസ് ദേശം, പി.ബി അനീഷ്, സക്കറിയ വാവാട്.

ക്രോസ് ബോർഡർ ക്യാമറ, ഇമാജിൻ സിനിമാസ്, ഫെദർ ടെച്ച് മൂവി ബോക്സ് എന്നീ ബാനറുകളിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു ശർമ നിർവ്വഹിക്കുന്നു.
എഡിറ്റർ-അപ്പു എൻ ഭട്ടതിരി,കലാ സംവിധാനം- പ്രശാന്ത് മാധവ്, വസ്ത്രാലങ്കാരം-മസ്ഹർ ഹംസ,ചമയം-റോണക്സ് സേവ്യർ,ശബ്ദ സംവിധാനം-ടോണി ബാബു,ഗാനരചന-ബി കെ ഹരി നാരയണൻ, സുഹൈൽ കോയ , നിർമ്മാണ ഏകോപനം- ഗിരീഷ് അത്തോളി, നിർമ്മാണ നിർവ്വഹണം- റിന്നി ദിവകർ,ചീഫ് അസോസിയേറ്റ് ബിനു ജി, സ്റ്റിൽസ്-രോഹിത് കെ സുരേഷ്,ഡിസൈൻസ് യെല്ലോ ടൂത്ത്സ്, 2022 ജനുവരിയിൽ ചിത്രീകരണം ആരംഭിക്കുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker