CrimeNEWS

വ്യദ്ധ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം; മാനസിക വിഭ്രാന്തിയുള്ള മകള്‍ അമ്മയുടെ തലയില്‍ വെട്ടിയ ശേഷം​ റോഡില്‍ കരിയില കൂട്ടിയിട്ട് കത്തിച്ചു

തിരുവനന്തപുരം: നരുവാമൂട് വൃദ്ധയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്.മാനസിക രോഗിയായ മകള്‍ അമ്മയുടെ തലയില്‍ വെട്ടിയ ശേഷം റോഡിലിട്ട് കത്തിക്കാന്‍ ശ്രമിച്ചു.

വെള്ളിയാഴ്ച രാവിലെ എട്ട് മണിക്ക് അന്നമ്മയുടെ മകള്‍ ലീല (62) വീട്ടിനുള്ളില്‍ വെച്ച് മതാവിന്റെ തലയില്‍ വെട്ടിയ ശേഷം വീടിന് പുറത്തേക്ക് കൊണ്ടിട്ട് കരിയില കൂട്ടിയിട്ട് കത്തിച്ചത്. തല ഭാഗീകമായി കത്തി നശിച്ചിട്ടുണ്ട്.

മാനസിക രോഗിയായ മകളുമായിട്ടാണ് അന്നമ്മ താമസിക്കുന്നത്. തീ കത്തുന്നത് കണ്ട് ഓടിയെത്തിയ പരിസര വാസികള്‍ തീ കെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
കൊലപാതകത്തിന് ശേഷം വീട്ടിനുള്ളില്‍ കയറി കതകടച്ച് കിടന്നുറങ്ങുകയായിരുന്ന ലീലയെ നരുവാമൂട് പൊലീസ് അറസ്റ്റ് ചെയ്തു.അഞ്ച് മക്കളാണ് അന്നമ്മക്കുള്ളത്.

ഇരുവരും തമ്മില്‍ വീട്ടില്‍ വഴക്കു പതിവായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. മകള്‍ മാനസിക വെല്ലുവിളി നേരിടുന്നതായി പോലീസ് പറഞ്ഞു

 

 

 

 

 

 

 

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker