CrimeNEWS

വൃദ്ധയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; മകൾ കസ്റ്റഡിയിൽ

തിരുവനന്തപുരം: വൃദ്ധയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മൊട്ടമുട് സ്വദേശിനി അന്നമ്മ (88)യാണ് മരിച്ചത്. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് മകൾ ലീലയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മൃതദേഹം കത്തിക്കാൻ ശ്രമിച്ചതായും അടയാളങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

ഇന്നലെ രാത്രിയിലാണ് കൊലപാതകം നടക്കുന്നത്. അമ്മയുമായി മകൾ ലീലയ്ക്ക് മുൻപും പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. അന്നമ്മയുടെ മൃതദേഹം ഫോറൻസിക് പരിശോധനയ്ക്ക് ഉൾപ്പെടെ നൽകും.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker