KeralaNEWS

ഹരിതയ്‌ക്കെതിരായ നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എം എസ് എഫിലെ ഒരു വിഭാഗം; മുസ്ലിം ലീഗിന് കത്തയച്ചു

കോഴിക്കോട്: ഹരിതയ്‌ക്കെതിരായ നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എം എസ് എഫിലെ ഒരു വിഭാഗം രംഗത്ത്. ആവശ്യമുന്നയിച്ച് ഇവർ മുസ്ലിം ലീഗിന് കത്തയച്ചു. സ്ഥിതി വഷളാക്കിയത് പി എം എ സലാമിന്റെ ഇടപെടലാണെന്നും ഇവർ കത്തിൽ ആരോപിക്കുന്നു.

സീനിയർ വൈസ് പ്രസിഡന്റ് , ജനറൽ സെക്രട്ടറി ഉൾപ്പെടെയുള്ളവർക്കാണ് എം എസ് എഫിലെ ഒരു വിഭാഗം കത്തയച്ചിരിക്കുന്നത്. എം എസ് എഫ് വനിതാവിഭാഗമായ ഹരിതയുടെ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടത് തീരുമാനപ്രകാരമല്ല. പി കെ നവാസിനെ എതിർക്കുന്ന എം എസ് എഫിലെ ഒരു വിഭാഗമാണ് ഇപ്പോൾ നടപടിയിൽ പുനഃപരിശോധന ആവശ്യപ്പെട്ട് കത്തയച്ചിരിക്കുന്നത്.

യോഗത്തിൽ നവാസിന്റെ ഭാഗത്ത് നിന്ന് സ്ത്രീവിരുദ്ധ പരാമര്ശമുണ്ടായിട്ടുണ്ട്. അത് പാർട്ടിക്ക് നാണക്കേടുണ്ടാക്കും. ഇപ്പോൾ എടുത്തിരിക്കുന്ന നടപടിയും പാർട്ടിക്ക് അപമാനകരമാണ്. അതിനാൽ ഈ തീരുമാനവുമായി മുന്നോട്ട് പോകരുതെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ ഹരിതയുടെ പരാതി കൈകാര്യം ചെയത രീതിയിലും പ്രശ്നമുണ്ടെന്നും പി എം എ സലാം വിഷയം കൈകാര്യം ചെയ്ത വഷളാക്കിയെന്നും കത്തിൽ വിമർശിക്കുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker