KeralaNEWS

അന്വേഷണ സംഘം നടത്തിയ ത്യാഗം അറിയാം, മകള്‍ക്ക് നീതി ലഭിക്കും എന്ന വിശ്വാസം ഉണ്ടെന്ന് വിസ്മയയുടെ പിതാവ്

കൊല്ലം: വിസ്മയ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെ പ്രതികരണവുമായി വിസ്‌മയുടെ പിതാവ്.  കേസില്‍ മികച്ച അന്വേഷണ സംഘമാണ് അന്വേഷണം നടത്തിയത് എന്ന് വിസ്മയയുടെ പിതാവ് പറഞ്ഞു. അന്വേഷണം പൂര്‍ത്തിയാക്കാന്‍ അന്വേഷണ സംഘം നടത്തിയ ത്യാഗം അറിയാം.

അതിനാലാണ് ഇത്ര വേഗം കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിഞ്ഞത്. അന്വേഷണം സംഘത്തില്‍ പൂര്‍ണ്ണ വിശ്വാസമുണ്ട്. മകള്‍ക്ക് നീതി ലഭിക്കും എന്ന വിശ്വാസം ഉണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

കേസില്‍ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും. വിസ്മയ ആത്മഹത്യ ചെയ്ത് 90 ദിവസം തികയും മുമ്ബാണ് കുറ്റപത്രം നല്‍കുന്നത്. വിസ്മയയുടെ ഭര്‍ത്താവും മോട്ടോര്‍ വാഹന വകുപ്പ് മുന്‍ ജീവനക്കാരനുമായ കിരണ്‍കുമാര്‍ മാത്രമാണ് കേസിലെ പ്രതി. ആത്മഹത്യാ പ്രേരണ ഉള്‍പ്പടെ 9 വകുപ്പുകള്‍ കുറ്റപത്രത്തില്‍ കിരണിനെതിരെ ചുമത്തിയിട്ടുണ്ടെന്നാണ് സൂചന.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker