NEWS

സംസ്ഥാനത്തെ മികച്ച മനുഷ്യസ്നേഹിയും, കർമ്മനിരതനുമായ ആരോഗ്യ പ്രവർത്തകനുള്ള പുരസ്‌കാരം ഡോ. വിന്‍സെന്റ് സേവ്യറിന്

രോഗികളെത്തേടി, ഭക്ഷണം അടക്കമുള്ള സാധനങ്ങളുമായി ഊരുകളിലേയ്ക്ക് എത്തുന്ന ഒരു ഡോക്ടറുണ്ട്. സീതത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോ. വിന്‍സെന്റ് സേവ്യർ

 

റാന്നി: സാധാരണ ചികിത്സ തേടി രോഗികള്‍ ആശുപത്രിയിലേക്കാണ് എത്തുന്നത്. എന്നാല്‍ കൃത്യമായ ഇടവേളകളില്‍ രോഗികളെ തേടി, ഭക്ഷണം അടക്കമുള്ള സാധനങ്ങളുമായി ഊരുകളിലേയ്ക്ക് എത്തുന്ന ഒരു ഡോക്ടറുണ്ട്. സീതത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ വിന്‍സെന്റ് സേവ്യർ.
ഏറ്റവും മികച്ച മനുഷ്യസ്നേഹിയും, കർമ്മനിരതനുമായ ആരോഗ്യ പ്രവർത്തകനുള്ള സംസ്ഥാന പുരസ്‌കാരം ഈ വർഷം ഡോ. വിന്‍സെന്റ് സേവ്യറിന്.
കഴിഞ്ഞ 17 വര്‍ഷമായി കാടും മേടും താണ്ടിയുള്ള അദ്ദേഹത്തിന്റെ ചികിത്സ തുടങ്ങിയിട്ട്. നാടിന്റെയാകെ ആരോഗ്യം കാക്കുന്നതിനുള്ള പ്രതിഫലമാണ് ഇപ്പോൾ ലഭിച്ച ഈ പുരസ്കാരം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker