CrimeNEWS

ആൽബത്തിൽ അഭിനയിക്കാൻ വിട്ടില്ലെങ്കിൽ മകളെ തട്ടിക്കൊണ്ടു പോകുമെന്ന് ഭീഷണിയെന്ന് അമ്മ

ആൽബത്തിൽ അഭിനയിക്കണം എന്ന് ആവശ്യപ്പെട്ടു. മകൾ താൽപര്യം പ്രകടിപ്പിക്കാഞ്ഞതു കൊണ്ട് പിന്നീട് അമ്മയെ വിളിച്ചു. ആൽബത്തിൽ അഭിനയിക്കാൻ മകൾക്ക് താൽപര്യമില്ലെന്ന് അമ്മ അറിയിച്ചു. പക്ഷേ ഇയാൾ പിൻ വാങ്ങിയില്ല. അമ്മയെയും മകളെയും തുടർച്ചയായി വിളിക്കാൻ തുടങ്ങി. ഒടുവിൽ മകളെ തട്ടിക്കൊണ്ടു പോകുമെന്നായി ഭീഷണി

 

ഈരാറ്റുപേട്ട: ആൽബത്തിൽ അഭിനയിക്കാൻ വരണമെന്ന് പറഞ്ഞ് ആദ്യം വിളിക്കുന്നു. വിസമ്മതം അറിയിച്ചപ്പോൾ  പതിതിമൂന്നുകാരിയായ മകളെ തട്ടിക്കൊണ്ടു പോകുമെന്നു പറഞ്ഞ് ഫോണിലൂടെ നിരന്തരം ഭീഷണി. ഒടുവിൽ വീട്ടമ്മ പോലീസിനു പരാതി നൽകി.
മേലുകാവ് സ്വദേശിനിയായ വീട്ടമ്മയാണ് പരാതി നൽകിയത്. മോഷ്ടിച്ച സിമ്മിൽ നിന്നാണ് ഫോൺവന്നതെന്നും ഇപ്പോൾ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണെന്നും പോലീസ് അറിയിച്ചു.
അനൂപ് മേനോൻ എന്ന ഒരാൾ കഴിഞ്ഞമാസം മകളുടെ ഫോണിലേക്ക് വിളിച്ച് ആൽബത്തിൽ അഭിനയിക്കണം എന്ന് ആവശ്യപ്പെട്ടു. മകൾ താൽപര്യം പ്രകടിപ്പിക്കാഞ്ഞതു കൊണ്ട് ഇയാൾ പിന്നീട് അമ്മയെ വിളിച്ചു. ആൽബത്തിൽ അഭിനയിക്കാൻ മകൾക്ക് താൽപര്യമില്ല എന്ന് അമ്മ അറിയിച്ചു. പക്ഷേ ഇയാൾ പിൻ വാങ്ങിയില്ല. അമ്മയെയും മകളെയും തുടർച്ചയായി വിളിക്കാൻ തുടങ്ങി. ഒടുവിൽ മകളെ തട്ടിക്കൊണ്ടു പോകുമെന്നായി ഭീഷണി.
ചൈൽഡ് ലൈനിലും പരാതി നൽകിയിട്ടുണ്ട്.
ആറന്മുള സ്വദേശിയുടെ മോഷ്ടിച്ച സിംകാർഡ് നിന്നാണ് വിളിവന്നതെന്ന് പോലീസ് കണ്ടെത്തി. ഇതേ നമ്പറിൽ നിന്ന് സമാനമായ പരാതികൾ പല സ്റ്റേഷനുകളിലും ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker