CrimeNEWS

വെള്ളം ചോദിച്ച്‌ എത്തി ശേഷം വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രതി പിടിയില്‍

തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍.  വീട്ടില്‍ വെള്ളം ചോദിച്ചു എത്തിയശേഷം വീട്ടിനുള്ളില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച പറകോണം ചരുവിള വീട്ടില്‍ പ്രതി അനീഷ് (24) ആണ് പിടിയിലായത്. 64 വയസ്സായ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്‌.
ആറ്റിങ്ങല്‍ ഡിവൈഎസ്‌പി സുനീഷ് ബാബു വിനു കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചിറയിന്‍കീഴുഎസ്‌എച്‌ഒ ജിബി മുകേഷിന്റെ നേതൃത്വത്തില്‍ എസ്‌ഐ വിനീഷ്, എഎസ്‌ഐ നവാസ്, എഎസ്‌ഐ ഷജീര്‍, തിരുവനന്തപുരം റൂറല്‍ ഷാഡോ ടീം ജിഎസ്‌ഐ ഫിറോസ്ഖാന്‍, എഎസ്‌ഐ ദിലീപ്, സിപിഒ മാരായ ഷിജു, സുനില്‍രാജ് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തു.

സംഭവത്തിനു ശേഷം ഒളിവില്‍ പോയ പ്രതിയെ വെമ്ബായത്തിന് സമീപമുള്ള ഒളിത്താവളത്തില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ആറ്റിങ്ങല്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ്  കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു .

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker