IndiaNEWS

നാഷണൽ കോൺഫറൻസ് നേതാവ് ത്രിലോചൻ സിങ് വസിർ മരിച്ച നിലയിൽ 

ന്യൂഡൽഹി∙ നാഷണൽ കോൺഫറൻസ് നേതാവ് ത്രിലോചൻ സിങ് വസിറിനെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഡൽഹി മോത്തി നഗറിലെ അപ്പാർട്മെന്റിലാണ് വ്യാഴാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

ത്രിലോചൻ സിങ് കാനഡയിലേയ്ക്കു പോകാനിരിക്കെയാണ് അന്ത്യം. ഹർപ്രീത് സിങ് ഖൽസ എന്ന ആൾ ഈ അപാർട്മെന്റ് വാടകയ്ക്ക് എടുത്തിരുന്നു. ഇയാൾ ഇപ്പോൾ ഒളിവിലാണെന്നും തിരച്ചിൽ നടത്തുകയാണെന്നും പൊലീസ് അറിയിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker