IndiaNEWS

ഭവാനിപുരില്‍ മമതയെ നേരിടാന്‍ പ്രിയങ്ക? സ്​ഥാനാർഥി പ്രഖ്യാപനം ഉടനെന്ന്​ സൂചന

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഭവാനിപുര്‍ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിക്കെതിരെ പ്രിയങ്ക ടിബര്‍വാളിനെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്.  2011 മുതൽ മമത ബാനർജിയെ നിയമസഭയിലെത്തിച്ച ഭവാനിപൂർ മണ്ഡലത്തിലാണ്​ ബി.ജെ.പിയുടെയ​ുടെ അഭിമാനപോരാട്ടം.

ഈ വര്‍ഷം ആദ്യം നടന്ന നിയമമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും ത്രിണമൂല്‍ സ്ഥാനാര്‍ഥിയോട് 58,257 വോട്ടുകള്‍ക്ക് പ്രിയങ്ക പരാജയപ്പെട്ടു.

ബബുൾ സുപ്രിയോയുടെ ലീഗൽ അഡ്വൈസറായിരുന്നു​ പ്രിയങ്ക. 2014ലാണ്​ ഇവർ ബി.ജെ.പിയിലെത്തുന്നത്​. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്​ ബി.ജെ.പിയിൽ ചേരാൻ തനിക്ക്​ പ്രചോദനമായതെന്ന്​ പ്രിയങ്ക നേരത്തേ വ്യക്തമാക്കിയിരുന്നു.

‘ഭവാനിപൂരിലെ സ്​ഥാനാർഥിത്വവുമായി ബന്ധപ്പെട്ട്​ പാർട്ടി തന്നെ സമീപിച്ചിരുന്നു. മത്സരത്തിൽ നിരവധി പേരുകൾ ഉയർന്നുകേൾക്കുന്നുണ്ട്​. ആരായിരിക്കും സ്ഥാനാർഥിയെന്ന കാര്യം വ്യക്തമല്ല. ഇത്രയും വർഷം എന്നെ പിന്തുണച്ച എല്ലാ മുതിർന്ന നേതാക്കൾക്കും നന്ദി രേഖപ്പെടുത്തുന്നു’ -പ്രിയങ്ക പ്രതികരിച്ചു.

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker