KeralaNEWS

വിവാഹം ഓണ്‍ലൈനായി നടത്താനുള്ള സാങ്കേതിക സംവിധാനം ഒരുക്കാനാകുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: വിവാഹം ഓണ്‍ലൈനായി നടത്താനുള്ള സാങ്കേതിക സംവിധാനം ഒരുക്കാനാകുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഓണ്‍ലൈനില്‍ വിവാഹത്തിന് അനുമതിതേടി തിരുവനന്തപുരം സ്വദേശിനി ധന്യ മാര്‍ട്ടിന്‍ അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് അടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കോടതി നിര്‍ദേശമുണ്ടെങ്കില്‍ വധൂവരന്മാര്‍ക്ക് ഓണ്‍ലൈന്‍ വിവാഹത്തിനുള്ള സൗകര്യം ഒരുക്കാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

ഐടി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, സെക്രട്ടറി മുഹമ്മദ് വൈ സഫറുള്ള, ഐടി മിഷന്‍ മിഷന്‍ ഡയറക്ടര്‍ എന്നിവര്‍ ഓണ്‍ലൈനില്‍ ഹാജരായാണ് ഹൈക്കോടതിയെ ഇക്കാര്യം അറിയിച്ചത്. വിദേശത്തായതിനാലാണ് ഹര്‍ജിക്കാര്‍ ഓണ്‍ലൈന്‍ വിവാഹത്തിന് അനുമതി തേടിയത്.

എന്നാല്‍ ആളെ തിരിച്ചറിയുന്നതിലും വധൂവരന്മാരുടെ മാനസിക നില വിലയിരുത്തുന്നടക്കം ഓണ്‍ലൈന്‍ വിവാഹങ്ങള്‍ക്ക് വെല്ലുവിളിയാകുമെന്ന് സ്‌റ്റേറ്റ് അറ്റോര്‍ണി ജനറല്‍ എന്‍ മനോജ് കുമാര്‍ ചൂണ്ടിക്കാട്ടി.സാങ്കേതിക കാര്യങ്ങളില്‍ പിന്തുണ നല്‍കനാകുമെന്നും എന്നാല്‍ സ്‌പെഷ്യല്‍ മാര്യേജ് ആക്ടില്‍ ഭേദഗതി വരുത്തേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്ന് അറ്റോര്‍ണി ജനറല്‍ അറിയിച്ചു.

 

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker