KeralaNEWS

നിയമസഭാ കയ്യാങ്കളി കേസ്; രമേശ് ചെന്നിത്തലയുടെ ഹർജി തള്ളി

തിരുവനന്തപുരം: നിയമസഭാ കൈയാങ്കളി കേസില്‍ കക്ഷിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടുള്ള മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹർജി കോടതി തള്ളി. തിരുവനന്തപുരം സി ജെ എം കോടതിയാണ്  ഹർജി തള്ളിയത്.

ചെന്നിത്തലയ്ക്കും അഭിഭാഷക പരിക്ഷത്തിനും തടസ ഹർജി നല്കാൻ അധികാരമില്ലെന്നായിരുന്നു പ്രോസിക്യൂഷൻ നിലപാട്. അതേസമയം നിലവിലെ പ്രോസിക്യൂട്ടർ സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥൻ മാത്രമല്ല കോടതിയെ സഹായിക്കാനുള്ള ഉദ്യോഗസ്ഥൻ കൂടിയാണെന്നും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എന്ന ചെന്നിത്തലയുടെ ആവശ്യവും തള്ളിക്കൊണ്ട് കോടതി വിധിയിൽ പറയുന്നു.

എന്നാൽ നിയമസഭാ കയ്യാങ്കളി കേസിൽ സുപ്രിം കോടതി വരെ നിയമപോരാട്ടം നടത്തിയതിനാൽ തനിക്ക് തടസ ഹർജി ഫയൽ ചെയ്യാൻ അതികാരമുണ്ടെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ വാദം. കേസിൽ അപരിചിതരെ കക്ഷി ചേർക്കാൻ കഴിയില്ലെന്ന് വിധിയിൽ സി ജെ എം കോടതി വ്യക്തമാക്കി.

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker