CrimeNEWS

പതിനൊന്നുകാരിയെ പീഡിപ്പിച്ച നാല്‍പ്പത്തിനാലുകാരന്‍ അറസ്റ്റില്‍

പാലക്കാട്: ശ്രീകൃഷ്ണപുരത്ത് പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ നാല്‍പ്പത്തി നാലുകാരന്‍ അറസ്റ്റിലായി. കുലുക്കിലിയാട് സ്വദേശി ഷിജി ജോര്‍ജിനെയാണ് ശ്രീകൃഷ്ണപുരം പൊലീസ് പിടികൂടിയത്. പ്രതി നിരവധി തവണ പെണ്‍കുട്ടിയെ ചൂഷണം ചെയ്തിരുന്നതായി അന്വേഷണത്തില്‍ തെളിഞ്ഞു.

പതിനൊന്നുകാരിയുടെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ പ്രകടമായതിന് പിന്നാലെ ഡോക്ടറെ സമീപിക്കുകയായിരുന്നു. കാര്യത്തിന്റെ ഗൗരവം മനസിലാക്കി ഡോക്ടര്‍ ചൈല്‍ഡ് ലൈന്‍ അധികൃതരോട് കാര്യമറിയിച്ചു. വിശദമായ മൊഴിയിലാണ് പെണ്‍കുട്ടി താന്‍ പീഡനത്തിന് ഇരയായ വിവരം പറയുന്നത്.

വീട്ടില്‍ വച്ച്‌ നിരവധി തവണ ഷിജി ജോര്‍ജ് പെണ്‍കുട്ടിയെ ചൂഷണം ചെയ്തതായി തെളിഞ്ഞു. മറ്റാരെയെങ്കിലും സമാനമായ ചൂഷണത്തിന് ഷിജി ജോര്‍ജ് വിധേയനാക്കിയിട്ടുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിക്കും. കുട്ടിയുടെ മൊഴിക്കൊപ്പം ശാസ്ത്രീയ തെളിവുകളും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്.

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker