KeralaNEWS

ആരോഗ്യപ്രവർത്തകരെ മർദിച്ചാൽ കർശന നടപടി സ്വീകരിക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി

കൊച്ചി: ആരോഗ്യപ്രവര്‍ത്തകരെ ജോലിയിലിരിക്കെ മര്‍ദിക്കുന്ന സംഭവങ്ങളില്‍ പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. കോവിഡ് ചികിത്സാ നിരക്കുകളുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ പരാമര്‍ശം.

ആരോഗ്യപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്ന കേസുകളില്‍ എഫ്‌ഐആര്‍ പോലും റജിസ്റ്റര്‍ ചെയ്യുന്നില്ലെന്ന് ആശുപത്രി ഉടമകള്‍ ചൂണ്ടിക്കാട്ടി. ആരോഗ്യപ്രവര്‍ത്തകരെ മര്‍ദിച്ചതായി കാണിച്ച് 228 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സര്‍ക്കാര്‍ അറിയിച്ചു. ഇതില്‍ 25 എണ്ണത്തില്‍ അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും വ്യക്തമാക്കി.

അതേസമയം,ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സംരക്ഷണം നല്‍കാന്‍ ഡിജിപി ഇടപെടണമെന്നും കോടതി നിര്‍ദേശിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണങ്ങള്‍ ലാഘവത്തോടെയാണോ കാണുന്നതെന്നു കോടതി ചോദിച്ചു. ഇത്തരത്തില്‍ പരാതി ലഭിച്ചാലുടന്‍ നടപടി എടുക്കണം. കാലതാമസം പാടില്ല. അന്വേഷണം കാര്യക്ഷമമാണെന്ന് ഡിജിപി ഉറപ്പു വരുത്തണം. പൊലീസ് ഇടപെടല്‍ ജില്ലാ പൊലീസ് മേധാവികള്‍ ഉറപ്പാക്കണമെന്നും നിര്‍ദേശിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker