LIFEMovie

“രാക്ഷസ രാവണൻ.” വീഡിയോ ഗാനം റിലീസ്

 

പ്രശസ്ത നടൻ
രാജേഷ് ശർമ്മയെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ജോജൻ ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന
” രാക്ഷസ രാവണൻ ” എന്ന ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി.

ധന്യ പ്രദീപ് ടോം എഴുതിയ വരികൾക്ക് പ്രദീപ് ടോം സംഗീതം പകർന്നു മധു ബാലകൃഷ്ണൻ ആലപിച്ച “ദൂരെ…..”എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.
ഇക്കോ നെറ്റ് ഫിലിംസിന്റെ ബാനറിൽ ഉണ്ണികൃഷ്ണൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ അനു നായർ നായികയാവുന്നു.
ബിനീഷ് ബാസ്റ്റിൻ,പി ബാലചന്ദ്രൻ,സാജൻ പള്ളുരുത്തി,കൃഷ്ണ,ജയശങ്കർ,ജിനു കോട്ടയം,പോളി വത്സൻ,മോളി കണ്ണമാലി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.

ടിപ്പർ ലോറി ഡ്രൈവർ ജോസ് എന്ന കഥാപാത്രത്തെയാണ് രാജേഷ് ശർമ്മ അവതരിപ്പിക്കുന്നത്.
അശോക് സൂര്യ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.ജോജൻ ജോസഫിന്റെ വരികൾക്ക് അനിൽ സംഗീതം പകരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker