KeralaNEWS

വയനാട്​ ജില്ലാ കലക്ടറായി എ. ഗീത ചുമതലയേറ്റു

വയനാട് ജില്ലയുടെ മുപ്പത്തിമൂന്നാമത് കലക്ടറായി എ. ഗീത ചുമതലയേറ്റു.രാവിലെ 11.30 ന് കലക്‌ട്രേറ്റിലെത്തിയ അവരെ എ.ഡി.എം എന്‍.ഐ ഷാജു, ജില്ലാ വികസന കമീഷണര്‍ ജി.പ്രിയങ്ക, സബ്കലക്ടര്‍ ആര്‍. ശ്രീലക്ഷ്മി എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു.

ജില്ലയുടെ വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനും കോവിഡ് പ്രതിരോധത്തിനൊടൊപ്പം മറ്റ് പകര്‍ച്ചവ്യാധികള്‍ തടയുന്നതിനും വാക്സിനേഷന്‍ നടപടികള്‍ വേഗത്തിലാക്കുന്നതിനും നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ പറഞ്ഞു.

2014 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയാണ്. സംസ്ഥാന എന്‍ട്രന്‍സ് പരീക്ഷാ കമ്മീഷണര്‍ പദവിയിലിരിക്കെയാണ് പുതിയ നിയമനം. വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയില്‍ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ച ഗീത ലോ സെക്രട്ടറിയേറ്റില്‍ ലീഗല്‍ അസിസ്റ്റന്റ്, കേരള ജനറല്‍ സര്‍വീസസില്‍ ഡിവിഷണല്‍ എക്കൗണ്ടന്റ്, കൊല്ലം ജില്ലയില്‍ ഡെപ്യൂട്ടി കലക്ടര്‍, ലാന്‍ഡ് റവന്യൂ കമ്മീഷണറേറ്റില്‍ അസിസ്റ്റന്റ് കമ്മീഷണര്‍ തുടങ്ങിയ പദവികള്‍ വഹിച്ചു.

ബി.കോം, എല്‍.എല്‍.ബി, എം.ബി.എ (എച്ച്.ആര്‍) ബിരുദം നേടിയിട്ടുണ്ട്. എല്‍.എല്‍.ബിക്ക് കേരള യൂണിവേഴ്‌സിറ്റിയില്‍ ഒന്നാം റാങ്ക് ആയിരുന്നു. പാലക്കാട് ചിറ്റൂര്‍ സ്വദേശിനിയായ ഗീത തിരുവനന്തപുരത്താണ് താമസം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker