LIFEMovie

ലൂക്കയുടെ മാമോദിസ ആഘോഷമാക്കി മിയയും അശ്വിനും; വൈറലായി ചിത്രങ്ങള്‍

ചുരുങ്ങിയ കാലംകൊണ്ട് പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് മിയ ജോര്‍ജ്. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് ഇപ്പോള്‍ താരം ഇടവേള അടുത്തിരിക്കുകയാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. സിനിമാ വിശേഷങ്ങളും കുടുംബ വിശേഷങ്ങളുമെല്ലാം മിയ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

തന്റെ മകനെ ആദ്യമായി ആരാധകര്‍ക്ക് പരിചയപ്പെടുത്തി താരം പങ്കുവെച്ച ചിത്രം ആരാധകര്‍ ഏറ്റെടുത്തിരുന്നു. ലൂക്ക ജോസഫ് ഫിലിപ്പ് എന്നാണ് മകന് പേരു ഇട്ടിരിക്കുന്നതെന്ന് പറഞ്ഞ് മകനും ഭര്‍ത്താവ് അശ്വിന്‍ ഫിലിപ്പിനും ഒപ്പമുള്ള കുടുംബചിത്രം പങ്കുവെച്ചാണ് മിയ കുഞ്ഞിനെ ആരാധകര്‍ക്ക് പരിചയപ്പെടുത്തിയത്.

ഇപ്പോഴിതാ കുഞ്ഞിന്റെ മാമോദിസ ചിത്രങ്ങളാണ് വൈറലാകുന്നത്. സെപ്റ്റംബര്‍ 8ന് ആയിരുന്നു ചടങ്ങ്. വൈറ്റ്, ഗോള്‍ഡ് ആന്റ് ബ്ലൂ തീമിലായിരുന്നു ആഘോഷങ്ങള്‍. കുഞ്ഞിനൊപ്പം തൊട്ടിലിനരികിലും ഇരുവരും കുഞ്ഞിനെ കൈയ്യിലെടുത്തുമുളള ചിത്രങ്ങളാണ്. കൂടാതെ മാമോദിസ പ്രിവ്യൂ വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. വീഡിയോ ചെയ്തിരിക്കുന്നത് മിയയുടെ സഹോദരീ ജിനിയുടെ ഭര്‍ത്താവ് ലിജോ ജോര്‍ജാണ്.

2020 സെപ്റ്റംബര്‍ 12നായിരുന്നു മിയയും കൊച്ചി സ്വദേശിയും ബിസിനസ്സുകാരനായ അശ്വിനും തമ്മിലുള്ള വിവാഹം നടന്നത്. വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച വിവാഹമാണ് മിയയുടേത്. എറണാകുളം ആലംപറമ്പില്‍ ഫിലിപ്പിന്റെയും രേണുവിന്റെയും മകനാണ് അശ്വിന്‍. പാലാ തുരുത്തിപ്പള്ളില്‍ ജോര്‍ജിന്റെയും മിനിയുടെയും മകളാണ് മിയ.പൃഥ്വിരാജ് നായകനായ ഡ്രൈവിംഗ് ലൈസന്‍സ് ആണ് മിയയുടെ ഏറ്റവും ഒടുവില്‍ റിലീസായ സിനിമ.

https://www.instagram.com/meet_miya

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker