KeralaNEWS

മദ്യപിച്ചെത്തിയ ഭര്‍ത്താവ് യു​വ​തി​യു​ടെ ദേ​ഹ​ത്ത് തി​ള​ച്ച വെ​ള്ളം ഒ​ഴി​ച്ചു;പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

ചെ​റാ​യി: ഭാ​ര്യ​യു​ടെ ദേ​ഹ​ത്ത് തി​ള​ച്ച വെ​ള്ളം ഒ​ഴി​ച്ച്‌​ പൊ​ള്ള​ലേ​ല്‍​പി​ച്ച​യാ​ളെ മു​ന​മ്ബം പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. ചെ​റാ​യി കാ​വു​ങ്ക​ല്‍ സു​ധീ​ഷാ​ണ്​ (39) അ​റ​സ്​​റ്റി​ലാ​യ​ത്. ദേ​ഹ​ത്തും പു​റ​ത്തും ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ ഭാ​ര്യ പ്രി​യ (31) ചി​കി​ത്സ​യി​ലാ​ണ്. ക​ഴി​ഞ്ഞ മാ​സം 30ന് ​വീ​ട്ടി​ല്‍​െ​വ​ച്ചാ​യി​രു​ന്നു സം​ഭ​വം. മ​ദ്യ​പി​ച്ചെ​ത്തി​യ ഭ​ര്‍​ത്താ​വ് ശാ​രീ​രി​ക ഉ​പ​ദ്ര​വം ഏ​ല്‍​പി​ക്കു​ക​യും അ​ടു​പ്പ​ത്തി​രു​ന്ന തി​ള​ച്ച വെ​ള്ളം ദേ​ഹ​ത്ത് ഒ​ഴി​ക്കു​ക​യു​മാ​യി​രു​ന്നു.

ആ​ശു​പ​ത്രി​യി​ല്‍ ഡോ​ക്ട​റോ​ട് സ​ത്യം മ​റ​ച്ചു​വെച്ചെങ്കിലും പി​ന്നീ​ട് ഒ​രു ബ​ന്ധു മു​ഖേ​ന പ​രാ​തി ന​ല്‍​കു​ക​യാ​ണ് ചെ​യ്ത​ത്. തു​ട​ര്‍​ന്ന് മു​ന​മ്ബം പൊ​ലീ​സ് കേ​സ് ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത​ശേ​ഷം സി.​ഐ എ.​എ​ല്‍. യേ​ശു​ദാ​സ്, എ​സ്.​ഐ കെ.​കെ. ശ്യാം​കു​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​യെ ചൊ​വ്വാ​ഴ്ച അ​റ​സ്​​റ്റ്​ ചെ​യ്തു.

നേരത്തെ ര​ണ്ട​ര വ​യ​സ്സു​കാ​ര​നാ​യ മ​ക​നെ ഉ​പ​ദ്ര​വി​ച്ച​തി​ന്​ ഇ​യാ​ള്‍​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ള്ള​താ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker