MovieNEWS

നടിയെ കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി ആറരലക്ഷം കവര്‍ന്നു

റായ്പുര്‍: ബോളിവുഡ് നടിയുടെ വീട്ടില്‍ കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി മോഷണം. നടി അലംകൃത സാഹെയുടെ ഛത്തീസ്ഗഢിലെ വീട്ടിലാണ് സംഭവം.

ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ വീട്ടില്‍ അതിക്രമിച്ചു കയറിയ മോഷ്ടാക്കള്‍ നടിയെ ബന്ദിയാക്കി വയ്ക്കുകയും കത്തി കാണിച്ചു ഭീഷണിപ്പെടുത്തി. തുടര്‍ന്ന് മോഷ്ടാക്കളില്‍ നിന്ന് കുതറിയോടിയ നടി മുറിയില്‍ കയറി വാതിലടച്ചു. എന്നാല്‍ സംഘത്തിലെ രണ്ടുപേര്‍ ബാല്‍ക്കണിയിലൂടെ നടിയുടെ മുറിയിലേക്ക് പ്രവേശിച്ച് വീണ്ടും കത്തി കാണിച്ചു ഭീഷണിപ്പെടുത്തിയപ്പോള്‍ അലംകൃത കൈവശം ഉണ്ടായിരുന്ന ആറ് ലക്ഷം രൂപ മോഷ്ടാക്കള്‍ക്ക് നല്‍കുകയായിരുന്നു. കൂട്ടത്തിലൊരാള്‍ നടിയുടെ എടിഎം കാര്‍ഡ് എടുത്തുകൊണ്ടുപോയി 5000 രൂപ പിന്‍വലിക്കുകയും ചെയ്തു

അതേസമയം,മോഷ്ടാക്കളിലൊരാളെ നടി തിരിച്ചറിഞ്ഞിട്ടുണ്ട്. പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ്. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് അലംകൃതയും കു
ടുംബവും നഗരത്തില്‍ താമസിക്കാനെത്തുന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker