LIFEMovie

രവിപിള്ളയുടെ മകന്റെ വിവാഹത്തിന് മോഹൻലാലും സുചിത്രയും

വ്യവസായി രവി പിള്ളയുടെ മകൻ ഗണേശനും കേഴിക്കോട് ബാലുശ്ശേരി സ്വദേശിനി അഞ്ജന സുരേഷും ഗുരുവായൂരില്‍ വിവാഹിതരായി. രാവിലെ 7.35 നാണ് ക്ഷേത്രനടയില്‍ താലികെട്ട് നടന്നത്. വിവാഹ ചടങ്ങിൽ മോഹൻലാലും ഭാര്യ സുചിത്രയും പങ്കെടുത്തു. നവദമ്പതികൾക്ക് മോഹൻലാലും സുചിത്രയും നേരിട്ടെത്തിയാണ് ആശംസകൾ നൽകിയത്.
ക്ഷേത്രവും മണ്ഡപവും നടപ്പുരയുമെല്ലാം വലിയ രീതിയിലുള്ള പുഷ്പാലങ്കാരമാണ് നടത്തിയിരുന്നത്.

മന്ത്രി പി.എ.മുഹമ്മദ് റിയാസ്, രമേശ് ചെന്നിത്തല തുടങ്ങീ രാഷ്ട്രീയനേതാക്കളും വ്യവസായ പ്രമുഖരുമടക്കം നിരവധി പേരാണ് വിവാഹത്തിനെത്തിയത്. പൂന്താനം ആഡിറ്റോറിയത്തിലാണ് വിവാഹസത്കാരം നടന്നത്. ചിങ്ങത്തിലെ മുഹൂര്‍ത്തമുള്ള ദിവസമായതിനാല്‍ വലിയ തിരക്കാണ് ക്ഷേത്രസന്നിധിയില്‍ അനുഭവപ്പെട്ടത്. ഇന്ന് 94 വിവാഹങ്ങളാണ് ക്ഷേത്രത്തില്‍ ശീട്ടാക്കിയിട്ടുള്ളത്. മോഹൻലാലും ഭാര്യ സുചിത്രയും അതിരാവിലെ തന്നെ ഗുരുവായൂർ ക്ഷേത്രത്തിലെത്തി ദർശനം നടത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker