LIFEMovie

പൃഥ്വിരാജും നയൻതാരയും ഒന്നിക്കുന്ന ​’ഗോൾഡ്’; ചിത്രീകരണം ആരംഭിച്ചു

പൃഥ്വിരാജിനേയും നയന്‍താരയേയും കേന്ദ്രകഥാപാത്രങ്ങളാക്കി അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രം ഗോള്‍ഡിന്റെ ചിത്രീകരണം ആരംഭിച്ചു. നടന്‍ അജ്മല്‍ അമീറും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നിവരാണ് നിര്‍മാതാക്കള്‍.

ലൂസിഫറിന് ശേഷം പൃഥ്വിരാജ് വീണ്ടും സംവിധായകന്റെ വേഷത്തിലെത്തുന്ന ബ്രോ ഡാഡിയുടെ ചിത്രീകരണം തുടര്‍ന്ന് കൊണ്ടിരിക്കയാണ്. അതിനാല്‍ സെപ്റ്റംബര്‍ അവസാനം പൃഥ്വിരാജ് സെറ്റില്‍ സജീവമാകും.

നേരം, പ്രേമം എന്നീ ഹിറ്റുകള്‍ക്ക് ശേഷം അല്‍ഫോണ്‍സ് ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ഫഹദ് ഫാസിലിനെ നായകനാക്കി ‘പാട്ട്’ എന്ന ചിത്രം കഴിഞ്ഞ വര്‍ഷാവസാനം സംവിധായകന്‍ പ്രഖ്യാപിച്ചിരുന്നു.

ഈ ചിത്രത്തിലും നയന്‍താരയാണ് നായിക. സംഗീതത്തിന് പ്രാധാന്യമുള്ള ചിത്രത്തിന്റെ രചനയും എഡിറ്റിംഗും സംഗീത സംവിധാനവും അല്‍ഫോന്‍സ് പുത്രന്‍ തന്നെയാണ് നിര്‍വ്വഹിക്കുന്നത്.

യുജിഎം എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ സക്കറിയ തോമസും ആല്‍വിന്‍ ആന്റണിയും ചേര്‍ന്നാണ് ഈ ചിത്രത്തിന്റെ നിര്‍മ്മാണം. ആനന്ദ് സി ചന്ദ്രന്‍ ആണ് ഛായാഗ്രഹണം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker