KeralaNEWS

ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവം; ഒടുവില്‍ ഭർത്താവിനെതിരെ നടപടി

തിരുവനന്തപുരം: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിലെ പ്രതിയായ പൊലീസിലെ സീനിയര്‍ ക്ലര്‍ക്കിന് സസ്‌പെന്‍ഷന്‍. ആര്യനാട് സ്വദേശി സുനിതാകുമാരി ജീവനൊടുക്കിയ കേസിലാണ് പ്രതിയായ ഭര്‍ത്താവ് പോത്തന്‍കോട് തെറ്റിച്ചിറ സ്വദേശിയും മേനംകുളം വനിത ബറ്റാലിയനിലെ സീനിയര്‍ ക്ലര്‍ക്കുമായ എം.വിനോദിനെ സസ്‌പെന്‍ഡ് ചെയ്തത്.

ആത്മഹത്യാ പ്രേരണാ കേസില്‍ പ്രതിയായിട്ടും വിനോദിനെ സംരക്ഷിക്കുന്നത് ചൂണ്ടിക്കാട്ടി മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തയെ തുടര്‍ന്നാണ് നടപടി.വിനോദിനെതിരെ രണ്ടര വര്‍ഷമായിട്ടും കുറ്റപത്രം നല്‍കിയില്ലെന്നും അച്ചടക്ക നടപടി പോലും സ്വീകരിച്ചില്ലെന്നും കാട്ടി ബന്ധുക്കള്‍ പരാതിയുമായി രംഗത്തുവന്നിരുന്നു. മാത്രമല്ല സംഭവം നടക്കുമ്പോള്‍ പൊലീസ് ആസ്ഥാനത്ത് സീനിയര്‍ ക്ലര്‍ക്കായിരുന്ന വിനോദിനെ പ്രതിയായിട്ടും സസ്‌പെന്‍ഡ് ചെയ്തില്ലെന്നും വനിതാ സംരക്ഷണത്തിനുള്ള വനിതാ ബറ്റാലിയനില്‍ പിന്നീട് ജോലിയും നല്‍കിയെന്നും ആക്ഷേപമുയര്‍ന്നു. വിനോദിനെതിരെ മൊഴി നല്‍കിയ സുനിതയുടെ കുടുംബത്തെ കള്ളക്കേസില്‍ കുടുക്കാനും ശ്രമമുണ്ടായി.

രണ്ടര വര്‍ഷം മുന്‍പാണ് ആത്മഹത്യ കുറിപ്പ് എഴുതിവച്ച് സുനിത തീകൊളുത്തി മരിച്ചത്. ചേട്ടന്‍ ഇഷ്ടപ്പെട്ട പെണ്ണിനൊപ്പം ജീവിച്ചോളൂ, ഇനി അടിയും ചവിട്ടും കൊള്ളാന്‍ എനിക്കുവയ്യ എന്നായിരുന്നു ആത്മഹത്യ കുറിപ്പില്‍ എഴുതിയിരുന്നത്. 75 പവനോളം സ്വര്‍ണം നല്‍കിയാണ് സുനിതയുടെ വിവാഹം നടന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker