NEWSWorld

വെറുമൊരു മോഷ്ടാവല്ല ഈ അമ്പത്താറുകാരൻ, ഇയാൾ മോഷ്ടിക്കുന്നത് സ്ത്രീകളുടെ അടിവസ്ത്രങ്ങൾ

സംഭവം ഇവിടെങ്ങുമല്ല, അങ്ങ് ജപ്പാനിലാണ്. തെക്കൻ ജാപ്പനീസ് നഗരമായ ബെപ്പുവിലെ അപ്പാർട്ട്മെന്റിൽ സ്ത്രീകളുടെ അടിവസ്ത്രങ്ങളുടെ വലിയ ശേഖരം കണ്ടെത്തിയതിനെ തുടർന്നാണ് ടെറ്റ്സുവോ യുറാത്ത എന്ന ജപ്പാൻകാരൻ അറസ്റ്റിലായത്

പൊന്നും പണവും, കാർഷികവിളകളും കൗതുകവസ്തുക്കളും തുടങ്ങി വിലപിടിപ്പുള്ളതെന്തും മോഷ്ടിക്കുന്നവരെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. പക്ഷേ സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിക്കുന്ന കള്ളന്മാർ അത്യപൂർവ്വമായിരിക്കും.

ഒന്നും രണ്ടുമല്ല, 700-ലധികം അടിവസ്ത്രങ്ങൾ മോഷ്ടിച്ച 56കാരൻ കള്ളൻ ഒടുവിൽ അറസ്റ്റിലായി.
സംഭവം ഇവിടെയെങ്ങുമല്ല, അങ്ങ് ജപ്പാനിലാണ്.
തെക്കൻ ജാപ്പനീസ് നഗരമായ ബെപ്പുവിലെ അപ്പാർട്ട്മെന്റിൽ സ്ത്രീകളുടെ അടിവസ്ത്രങ്ങളുടെ വലിയ ശേഖരം കണ്ടെത്തിയതിനെ തുടർന്നാണ് ടെറ്റ്സുവോ യുറാത്ത (56) എന്ന ജപ്പാൻകാരനെ കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തത്.

കഴുകി ഉണക്കാനിട്ടിരിക്കുന്ന സ്ഥലങ്ങളിൽ നിന്നും സ്ത്രീകളുടെ അടിവസ്ത്രങ്ങൾ കാണാതെ പോവുന്ന വാർത്തകൾ നാംകേൾക്കാറുണ്ട്. മിക്കവാറും ഹോസ്റ്റലുകളിലും ഹോട്ടലുകളിലുമൊക്കെയാണ് ഇങ്ങനെ സംഭവിക്കാറുള്ളത്. വീടുകളുടെ മുറ്റത്തു നിന്ന് ഇങ്ങനെ അടിവസ്ത്രങ്ങൾ അപ്രത്യക്ഷമാകുന്ന സംഭവങ്ങളും കുറവല്ല.സമാനമായ ഒരു സംഭവമാണ് ഇവിടെയും നടന്നത്.
പക്ഷേ, ഇയാൾ മോഷ്ടിച്ചത് ഒന്നും രണ്ടുമല്ല, സ്ത്രീകളുടെ 700 -ലധികം അടിവസ്ത്രങ്ങളാണ്!

വിവിധ അലക്കുശാലകളിൽ നിന്നായി 700 -ലധികം സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിച്ചതിനാണ് ടെറ്റ്സുവോ യുറാത്ത അറസ്റ്റിലായത് ചോദ്യം ചെയ്യലിൽ ഇതെല്ലാം താൻമോഷ്ടിച്ചതാണെന്ന് ടെറ്റ്സുവോ യുറാത്ത സമ്മതിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker