IndiaNEWS

ട്രെയിന്‍ വൈകിയാല്‍ റയില്‍വെ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി വിധി

രാ​ജ​സ്ഥാ​നി​ലെ ആ​ല്‍​വാ​ര്‍ ജി​ല്ലാ ഉ​പ​ഭോ​ക്തൃ ത​ര്‍​ക്ക​പ​രി​ഹാ​ര ക​മ്മീ​ഷ​ന്‍ വ​ട​ക്കു-​പ​ടി​ഞ്ഞാ​റ​ന്‍ റെ​യി​ല്‍​വേ​യോ​ട് നഷ്‍ടപ​രി​ഹാ​രം ന​ൽ​കാ​ൻ നേരത്തെ നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. സ​ഞ്ജ​യ് ശു​ക്ല എ​ന്ന യാ​ത്ര​ക്കാ​ര​ന്‍റെ പ​രാ​തി​യി​ലായിരുന്നു നടപടി. ഈ ഉത്തരവ് പി​ന്നീ​ട് ദേ​ശീ​യ ക​മ്മീ​ഷ​ന്‍ ശ​രി​വ​യ്ക്കു​ക​യും ചെയ്‍തു. എ​ന്നാ​ൽ വി​ധിയെ ചോദ്യം ചെയ്‍ത് റെയില്‍വേ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​തോടെയാണ് ഇപ്പോഴത്തെ സുപ്രധാന വി​ധി​യു​ണ്ടാ​യ​ത്

ട്രെയിനുകള്‍ വൈകിയോടുന്നതിന് നഷ്ടപരിഹാരം നല്‍കാന്‍ റയില്‍വെ ബാധ്യസ്ഥരാണെന്ന് സുപ്രീം കോടതി. തങ്ങളുടെ നിയന്ത്രണത്തിലുള്ള കാര്യങ്ങളല്ല തീവണ്ടി വൈകാൻ കാരണമെന്ന് തെളിയിക്കാന്‍ റയില്‍വെയ്ക്ക് കഴിയുന്നില്ലെങ്കില്‍ യാത്രക്കാര്‍ക്കുണ്ടായ നഷ്ടത്തിന് അധികൃതര്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് പരമോന്നത കോടതി വ്യക്തമാക്കിയത്.                    രാ​ജ​സ്ഥാ​നി​ലെ ആ​ല്‍​വാ​ര്‍ ജി​ല്ലാ ഉ​പ​ഭോ​ക്തൃ ത​ര്‍​ക്ക​പ​രി​ഹാ​ര ക​മ്മീ​ഷ​ന്‍ വ​ട​ക്കു-​പ​ടി​ഞ്ഞാ​റ​ന്‍ റെ​യി​ല്‍​വേ​യോ​ട് നഷ്‍ടപ​രി​ഹാ​രം ന​ൽ​കാ​ൻ നേരത്തെ നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. സ​ഞ്ജ​യ് ശു​ക്ല എ​ന്ന യാ​ത്ര​ക്കാ​ര​ന്‍റെ പ​രാ​തി​യി​ലായിരുന്നു നടപടി.
ഈ ഉത്തരവ് പി​ന്നീ​ട് ദേ​ശീ​യ ക​മ്മീ​ഷ​ന്‍ ശ​രി​വ​യ്ക്കു​ക​യും ചെയ്‍തു. എ​ന്നാ​ൽ വി​ധിയെ ചോദ്യം ചെയ്‍ത് റെയില്‍വേ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​തോടെയാണ് ഇപ്പോഴത്തെ സുപ്രധാന വി​ധി​യു​ണ്ടാ​യ​ത്.

കഴിഞ്ഞ ജൂണ്‍ 10ന് അജ്‍മീര്‍-​ജ​മ്മു എ​ക്‌​സ്പ്ര​സി​ല്‍ ജ​മ്മു​വി​ലേ​ക്ക് പോ​കു​ന്ന​തി​നാ​ണ് സ​ഞ്ജ​യ് ശു​ക്ല എ​ന്ന യാ​ത്ര​ക്കാ​ര​ൻ കു​ടും​ബ​സ​മേ​തം ടി​ക്ക​റ്റ് ബു​ക്ക് ചെയ്‍തത്. 17-ാം തീ​യ​തി ഇ​തേ ട്രെ​യി​നി​ല്‍ തി​രി​ച്ചു​ള്ള യാ​ത്ര​യ്ക്കും ഇദ്ദേഹം ടി​ക്ക​റ്റെ​ടു​ത്തി​രു​ന്നു. 10-ാം തീ​യ​തി യാ​ത്ര പു​റ​പ്പെ​ട്ട ട്രെ​യി​ന്‍ 11ന് ​രാ​വി​ലെ 8.10ന് ​ജ​മ്മു​വി​ല്‍ എ​ത്തണം.

അ​ത​നു​സ​രി​ച്ച് സ​ഞ്ജ​യ് ശു​ക്ല ജ​മ്മു​വി​ല്‍ നി​ന്ന് ഉ​ച്ച​യ്ക്ക് 12നു​ള്ള സ്‌​പൈ​സ് ജെ​റ്റി​ല്‍ ശ്രീ​ന​ഗ​റി​ലേ​ക്കു​ള്ള വി​മാ​ന​ ടി​ക്ക​റ്റും കൂ​ടാ​തെ ദാ​ല്‍ ത​ടാ​ക​ത്തി​ല്‍ ഹൗ​സ് ബോ​ട്ടും ബു​ക്ക് ചെയ്‍തി​രു​ന്നു.

എ​ന്നാ​ൽ നാ​ലു മ​ണി​ക്കൂ​ര്‍ വൈ​കി, ഉ​ച്ച​യ്ക്ക് 12നാ​ണ് ട്രെയിന്‍ ജമ്മുവില്‍ എത്തിയത്. യാത്രികന്‍ ജ​മ്മു റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍ നി​ന്ന് വി​മാ​ന​ത്താ​വ​ള​ത്തില്‍ എത്തിയപ്പോഴേക്കും ശ്രീ​ന​ഗ​റി​ലേ​ക്കു​ള്ള വി​മാ​നം പറന്നുയര്‍ന്നിരുന്നു. പി​ന്നീ​ട് ശ്രീ​ന​ഗ​റി​ലേ​ക്ക് സ്വ​കാ​ര്യ ടാ​ക്‌​സി​യി​ലാ​ണ് ഇ​വ​ര്‍ പോയ​ത്.

തുടര്‍ന്നാണ് സ​ഞ്ജ​യ് ശു​ക്ല പ​രാ​തി​യുമായി ആ​ല്‍​വാ​ര്‍ ജി​ല്ലഉ​പ​ഭോ​ക്തൃ ത​ര്‍​ക്ക​പ​രി​ഹാ​ര സ​മി​തിയെ സമീപിക്കുന്നത്.  25,000 രൂ​പ ന​ഷ്ട​പ​രി​ഹാ​ര​മാ​യും 5000 രൂ​പ വീ​തം ഇ​വ​ര്‍ നേ​രി​ട്ട മാ​ന​സി​ക ക്ലേ​ശ​ത്തി​നും അ​തി​ന് പു​റ​മേ വ്യ​വ​ഹാ​ര ചെ​ല​വും ഒ​രു മാ​സ​ത്തി​നു​ള്ളി​ല്‍ ന​ല്‍​ക​ണ​മെ​ന്നായിരുന്നു ത​ര്‍​ക്ക​പ​രി​ഹാ​ര സ​മിതിയുടെ ഉത്തരവ്. മാത്രമല്ല ജ​മ്മു​വി​ല്‍ നി​ന്നു ശ്രീ​ന​ഗ​റി​ലേ​ക്കു​ള്ള ടാ​ക്സി യാ​ത്ര​യു​ടെ ചെ​ല​വും ബോട്ടിന് വാ​ട​കയിനത്തില്‍  ന​ല്‍​കി​യ 10,000 രൂ​പ​യും റെ​യി​ല്‍​വേ ന​ല്‍​ക​ണ​മെ​ന്നും കമ്മീഷന്‍ ഉ​ത്ത​ര​വി​ട്ടു.              ജി​ല്ലാ സ​മി​തി​യു​ടെ ഉ​ത്ത​ര​വ് സം​സ്ഥാ​ന സ​മി​തി​യും പിന്നാലെ ദേ​ശീ​യ കമ്മീഷനും ശ​രി​വച്ചു.

ഇതിനെ ചോദ്യം ചെയ്‍താണ് റെയില്‍വേ സുപ്രീം കോടതിയില്‍ എത്തയിതും തിരിച്ചടി നേരിട്ടതും.
ട്രെ​യി​ന്‍ വൈ​കി ഓ​ടു​ന്ന​ത് റെ​യി​ല്‍​വേ​യു​ടെ സേ​വ​ന​ത്തി​ല്‍  ഉ​ണ്ടാ​കു​ന്ന വീഴ്‍ച അല്ലെന്നായിരുന്നു സു​പ്രീം​കോ​ട​തി​യി​ല്‍ അ​ഡീ​ഷ​ണ​ല്‍ സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ലിന്‍റെ വാദം.

സ്വ​കാ​ര്യ ഗ​താ​ഗ​ത മേ​ഖ​ല​യി​ല്‍ ഉ​ള്‍​പ്പ​ടെ ഉ​ത്ത​ര​വാ​ദി​ത്ത​വും മ​ത്സ​ര​വു​മു​ള്ള ഇ​ക്കാ​ല​ത്ത് പൊ​തു​ഗ​താ​ഗ​ത മേ​ഖ​ല കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​ത​യോ​ടെ പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്ന് നി​ര്‍​ദേ​ശി​ച്ച സു​പ്രീം​കോ​ട​തി രാ​ജ്യ​ത്ത് ഒ​രു യാ​ത്ര​ക്കാ​ര​നും റെ​യി​ല്‍​വേ ഉ​ള്‍​പ്പ​ടെ അ​ധി​കൃ​ത​രു​ടെയും ഭരണകൂടത്തിന്‍റെയും കാ​രു​ണ്യ​ത്തി​ന് വേ​ണ്ടി കാ​ത്തു​നി​ല്‍​ക്കേ​ണ്ട ദു​ര​വ​സ്ഥ  ഉ​ണ്ടാ​ക​രു​തെ​ന്നും വ്യ​ക്ത​മാ​ക്കി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker