CrimeNEWS

ഭർതൃമതിയെ പ്രലോഭിപ്പിച്ചു കൊണ്ടുപോയി വിവിധയിടങ്ങളിൽ വച്ച് ലൈംഗീകമായി ഉപയോഗിച്ച കേസിൽ യുവാവ് അറസ്റ്റിൽ

ഭർത്താവിനൊപ്പം വാടക ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന യുവതിയെയാണ് ഷെയർ ചാറ്റിലൂടെ ഇയാൾ പരിചയപ്പെട്ടത്.  തുടർന്ന് വിവിധ സ്ഥലങ്ങളിൽ ബൈക്കിൽ കൊണ്ടുപോയി റൂമെടുത്ത് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ സ്വർണാഭരണങ്ങളും ഇയാൾ വാങ്ങി വിറ്റിരുന്നു

കൊല്ലം: ഷെയർ ചാറ്റിലൂടെ പരിചയപ്പെട്ട ഭർതൃമതിയും ഒരു കുട്ടിയുടെ മാതാവുമായ യുവതിയെ പ്രലോഭിപ്പിച്ച്  വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ലൈംഗീകമായി ഉപയോഗിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ.
കൊല്ലം ചവറ മുകുന്ദപുരം കൊല്ലേത്ത് പുത്തൻവീട്ടിൽ നിസാമുദ്ദീനാ (39)ണ് അറസ്റ്റിലായത്.

നീറാട് ഭർത്താവിനൊപ്പം വാടക ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന യുവതിയെയാണ് ഷെയർ ചാറ്റിലൂടെ ഇയാൾ പരിചയപ്പെട്ടത്.

തുടർന്ന് കോഴിക്കോട്, എറണാകുളം, കാസർഗോഡ് തുടങ്ങിയ സ്ഥലങ്ങളിൽ ബൈക്കിൽ കൊണ്ടുപോയി റൂമെടുത്ത് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
യുവതിയുടെ സ്വർണാഭരണങ്ങളും ഇയാൾ വാങ്ങി വിറ്റിരുന്നു.
ഭാര്യയെ കാണാനില്ല എന്ന  ഭർത്താവിന്റെ പരാതിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കാസർകോട് ചെറുവത്തൂരിൽ വച്ച് ഇയാൾ പിടിയിലാകുന്നത്. മുമ്പും പല സ്ത്രീകളുമായി ഇയാൾ സമൂഹ മാധ്യമങ്ങളിലൂടെ ചങ്ങാത്തം സ്ഥാപിച്ച് അവരെ ലൈംഗീകമായി ഉപയോഗിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker