CrimeNEWS

കലക്ടറേറ്റ് വളപ്പിലെ ചന്ദനമരം മുറിച്ച കേസിലെ മുഖ്യ പ്രതി അറസ്റ്റിൽ, ഇനിയും പ്രതികളുണ്ടെന്ന് സൂചന

ക്ഷേത്ര പരിസരത്തെ ചന്ദനമരം മോഷ്ടിച്ച കേസിലും കലക്ട്രേറ്റിൽ നിന്നും ചന്ദന മരങ്ങൾ മുറിച്ച് കടത്തിയ കേസിലും നേരത്തെ പോലീസ് പിടിയിലായ രണ്ട് പ്രതികളിൽ നിന്ന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് അഷ്റഫിനെ പിടികൂടിയത്

കൽപ്പറ്റ: ചന്ദനമര മോഷണക്കേസിൽ മുഖ്യ പ്രതി അറസ്റ്റിൽ. പുതുശ്ശേരിക്കടവ് വെങ്ങാലക്കണ്ടി അഷ്റഫ് (47) നെയാണ് കലക്ടറേറ്റ് വളപ്പിലെ ചന്ദനമരം മുറി ഉൾപ്പെടെയുള്ള കേസിൽ കേണിച്ചിറ പോലീസ് അറസ്റ്റ് ചെയ്തത്. കേസിൽ കൂടുതൽ പ്രതികൾ ഉള്ളതായും സൂചന. ക്ഷേത്ര പരിസരത്തെ ചന്ദനമരം മോഷ്ടിച്ച കേസിലും കലക്ട്രേറ്റിൽ നിന്നും ചന്ദന മരങ്ങൾ മുറിച്ച് കടത്തിയ കേസിലും നേരത്തെ പോലീസ് പിടിയിലായ രണ്ട് പ്രതികളിൽ നിന്ന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് അഷ്റഫിനെ പിടികൂടിയത്. കമ്പളക്കാട് കൊഴിഞ്ഞങ്ങാട് വലിയ കോളനിയിലെ ബാലൻ (47), കണിയാമ്പറ്റ ചിത്രമൂല മോഹനൻ (40) എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.

അഷ്റഫ് മറ്റ് പല കേസുകളിലും പ്രതിയാണ്. അഷ്റഫിനെ കൂടാതെ ഈ കേസുകളിൽ ഇനിയും പ്രതികൾ ഉണ്ടെന്ന് പോലീസ് പറയുന്നു. കേണിച്ചിറ സ്റ്റേഷൻ ഇൻസ്പെക്ടർ സതീഷ് കുമാർ, എസ്.ഐ. ടി.കെ. ഉമ്മർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടി തൊണ്ടിമുതലും വാഹനവും കസ്റ്റഡിയിലെടുത്തത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker