IndiaNEWS

ഐഎസ് അനുഭാവികളായ മൂന്ന് മലയാളികള്‍ക്കെതിരേ എന്‍.ഐ.എ കുറ്റപത്രം

മുഹമ്മദ് അമീൻ (മലപ്പുറം), മുഷബ് അൻവർ (കണ്ണൂർ), റഹീസ് റഷീദ് (ഓച്ചിറ)എന്നിവർക്കെതിരേയാണ് കുറ്റപത്രം

ന്യൂഡൽഹി: ഐ.എസ് അനുഭാവികളായ മൂന്ന് മലയാളികൾക്കെതിരേ എൻ.ഐ.എ കുറ്റപത്രം സമർപ്പിച്ചു.
മലപ്പുറം സ്വദേശി മുഹമ്മദ് അമീൻ, കണ്ണൂർ സ്വദേശി മുഷബ് അൻവർ, ഓച്ചിറ സ്വദേശി റഹീസ് റഷീദ് എന്നിവർക്കെതിരേയാണ് കുറ്റപത്രം. ഡൽഹിയിലെ എൻ.ഐ.എ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.
കേരളത്തിലെ ഐ.എസ് റിക്രൂട്ട്മെന്റ് കേസിൽ അറസ്റ്റിലായവർക്കെതിരേയാണ് കുറ്റപത്രം.
സമൂഹ മാധ്യമങ്ങളിലൂടെ പ്രതികൾ ഐഎസ് പ്രചാരണം നടത്തിയെന്നാണ് എൻ.ഐ.എയുടെ കണ്ടെത്തൽ. യുവാക്കളെ ഐഎസിലേക്ക് ആകർഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പ്രതികൾ നടത്തിയെന്നും കുറ്റപത്രത്തിൽ പറയുന്നു.
പ്രതികളിലൊരാളായ മുഹമ്മദ് അമീൻ കശ്മീരിൽ ഐ.എസ് ആശയപ്രചാരണത്തിനായി ശ്രമിക്കുകയും ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തിരുന്നു. ഇതിനായുള്ള പണം കണ്ടെത്തി നൽകിയത് റഹീസ് റഷീദ് ആയിരുന്നു. കശ്മീർ സ്വദേശിയായ മുഹമ്മദ് വക്കാറുമായി ചേർന്ന് പ്രതികൾ പ്രവർത്തിച്ചുവെന്നും കുറ്റപത്രത്തിൽ പറയുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker