NEWSSports

അഫ്ഗാനിസ്താനിലെ സ്ത്രീകളെ ക്രിക്കറ്റ്‌ ഉള്‍പ്പെടെയുള്ള ഒരു കായിക വിനോദത്തിനും അനുവദിക്കില്ലെന്ന് താലിബാന്‍

കാബുള്‍:  അഫ്ഗാനിസ്താനിലെ സ്ത്രീകളെ ക്രിക്കറ്റ്‌ ഉള്‍പ്പെടെയുള്ള ഒരു കായിക വിനോദത്തിനും അനുവദിക്കില്ലെന്ന് വ്യക്തമാക്കി താലിബാന്‍. സ്ത്രീകളെ ക്രിക്കറ്റ്‌ കളിക്കാന്‍ അനുവദിക്കണമെന്ന് എനിക്ക് തോന്നുന്നില്ല. കാരണം സ്ത്രീകള്‍ ക്രിക്കറ്റ്‌  കളിക്കേണ്ടത് ആവശ്യമല്ല. ക്രിക്കറ്റ്‌ കളിക്കുമ്ബോള്‍ സ്ത്രീകളുടെ മുഖവും ശരീരവും മൂടുകയില്ല.

സ്ത്രീകളെ അങ്ങനെ കാണാന്‍ ഇസ്ലാം അനുവദിക്കുന്നില്ല. ഇത് മാധ്യമ കാലഘട്ടമാണ്. ഫോടോകളും വീഡിയോകളും ഉണ്ടാകും. അവ ജനങ്ങള്‍ കാണും. ഇസ്ലാമോ ഇസ്ലാമിക എമിരേറ്റോ സ്ത്രീകളെ കായിക വിനോദത്തില്‍ ഏര്‍പെടാന്‍ അനുവദിക്കുന്നില്ല- എന്നാണ് താലിബാന്‍ കള്‍ചറല്‍ കമീഷന്‍ ഉപ മേധാവി അഹ് മദുല്ല വസിഖ് എസ്ബി എസ് ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞത്.

2020 നവംബറില്‍ അഫ്ഗാനിസ്താന്‍ ക്രികെറ്റ് ബോര്‍ഡ് 25 വനിത താരങ്ങളുമായി കരാര്‍ ഏര്‍പെട്ടിരുന്നു. കൂടാതെ 40 വനിതകള്‍ക്ക് 21 ദിവസത്തെ പരിശീലനവും  ക്രിക്കറ്റ്‌ ബോര്‍ഡ് നല്‍കിയിരുന്നു.

താലിബാന്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. ഈ തീരുമാനവും ഞങ്ങള്‍ക്ക് പ്രശ്നങ്ങളും വെല്ലുവിളികളും ഉയര്‍ത്തും. ഞങ്ങള്‍ ഞങ്ങളുടെ മതത്തിന് വേണ്ടിയാണ് പോരാടുന്നത്. വിയോജിപ്പുകളും പ്രതിഷേധങ്ങളും ഉണ്ടാകുമെങ്കിലും ഇസ്ലാമിക വിധി വിലക്കുകള്‍ ഞങ്ങള്‍ മറികടക്കുകയില്ല. ഞങ്ങള്‍ ഞങ്ങളുടെ ഇസ്ലാമീക നിയമങ്ങള്‍ പിന്‍ വലിക്കുകയില്ല- എന്നായിരുന്നു വരുന്ന നവംബറില്‍ ഹൊബര്‍ടില്‍ നടക്കുന്ന വനിത ക്രിക്കറ്റ്‌ മാച്ച്‌ റദ്ദാക്കുമോ എന്ന ചോദ്യത്തിന് വസിഖിന്‍്റെ മറുപടി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker