IndiaNEWS

ത്രിപുരയില്‍ സി.പി.എം ആസ്ഥാന മന്ദിരത്തിന് തീവെച്ചു;

അഗര്‍ത്തല: സി.പി.എം-ബി.ജെ.പി സംഘര്‍ഷം തുടരുന്ന ത്രിപുരയില്‍ സി.പി.എം ആസ്ഥാന മന്ദിരത്തിന് തീവെച്ചു. അഗര്‍ത്തലയിലെ സംസ്ഥാന സമിതി ഓഫിസായ ഭാനു സ്മൃതി ഭവന്‍ കൂടാതെ മറ്റൊരു ഓഫിസായ ദശരഥ് ഭവനും തീവെച്ചതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു. ബി.ജെ.പിയാണ് സംഭവത്തിന് പിന്നിലെന്ന് സി.പി.എം ആരോപിച്ചു.

ഓഫിസുകള്‍ക്ക് മുന്നിലുണ്ടായിരുന്ന നിരവധി വാഹനങ്ങളും കത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ സംഘര്‍ഷങ്ങളില്‍ പ്രതിഷേധിച്ച്‌ ബി.ജെ.പി ഇവിടെ മാര്‍ച്ച്‌ സംഘടിപ്പിച്ചിരുന്നു. മാര്‍ച്ചിനിടെയാണ് വ്യാപക അക്രമമുണ്ടായത്.

കഴിഞ്ഞ ദിവസം വിവിധയിടങ്ങളില്‍ സി.പി.എം, ബി.ജെ.പി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിരുന്നു. മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ മണിക്​ സര്‍ക്കാറിനെ സ്വന്തം മണ്ഡലമായ ധന്‍പൂരില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞതോടെയാണ്​ സംഘര്‍ഷത്തിന്​ തുടക്കം. ധന്‍പൂരിലെ കതാലിയയില്‍ ഒരു രാഷ്​ട്രീയ പരിപാടിയില്‍ പ​ങ്കെടുക്കാനെത്തിയ അദ്ദേഹത്തിന്‍റെ വാഹനവ്യൂഹത്തെ ബി.ജെ.പി പ്രവര്‍ത്തകര്‍ തടയുകയായിരുന്നു.

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker