IndiaNEWS

25-ാം തവണയും ഒളിച്ചോടിയ ഭാര്യയെ സ്വീകരിക്കാൻ കാത്തിരിക്കുന്നു ഈ ഭർത്താവ്

ആസാമിലെ ദിംഗ്ലക്കർ ഗ്രാമത്തിലാണ് ഇവരുടെ താമസം. മൂന്ന് മക്കളുള്ള സ്ത്രീയുടെ ഇളയകുട്ടിക്ക് പ്രായം മൂന്ന് മാസം. വ്യത്യസ്ത പുരുഷൻമാരൊപ്പം ഒളിച്ചോടുകയും ദിവസങ്ങൾക്കകം തിരിച്ചുവരികയും ചെയ്യുന്നു ഈ സ്ത്രീ

ദില്ലി: അത്രമേൽ സ്നേഹിക്കയാൽ എന്നു തന്നെ പറയണം. കാരണം വിവാഹിതയായി, കഴിഞ്ഞ പത്തുവർഷത്തിനിടയിൽ ആ ഭാര്യ വ്യത്യസ്ത ആളുകളോടൊപ്പം ഒളിച്ചോടിയത് 25 തവണ. ഇപ്പോഴും ഭർത്താവ് കാത്തിരിക്കുകയാണ്, ഭാര്യ വരും എന്ന പ്രതീക്ഷയോടെ.

ആസമിലാണു സംഭവം. വിവാഹിതയായ സ്ത്രീ കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ വ്യത്യസ്ത ആളുകളോടൊപ്പം ഒളിച്ചോടിയത് 25 തവണ. എങ്കിലും തിരിച്ചുവന്നാൽ സ്വീകരിക്കാൻ തയ്യാറാണെന്നാണ് ഭർത്താവിന്റെ പ്രതികരണം.
ഇന്ത്യ ടുഡേയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

ആസാമിലെ ദിംഗ്ലക്കർ ഗ്രാമത്തിലാണ് ഇവരുടെ താമസം. മൂന്ന് മക്കളുള്ള സ്ത്രീയുടെ ഇളയകുട്ടിക്ക് മൂന്ന് മാസം മാത്രമാണ് പ്രായം. വ്യത്യസ്ത പുരുഷൻമാരൊപ്പം ഒളിച്ചോടുകയും ദിവസങ്ങൾക്കകം തിരിച്ചുവരികയും ചെയ്യുന്നു എന്നതാണ് നേരത്തെയുള്ള അനുഭവമെന്ന് ഭർത്താവ് പറയുന്നു.

കൃത്യമായി പറഞ്ഞാൽ 25-ാം തവണയാണ് അവർ ഓരോ പുരുഷന്മാരുടെ കൂടെ ഒളിച്ചോടുന്നത്. ആ ഗ്രാമത്തിൽ തന്നെയുള്ള ഒരാളുമായാണ് ഇപ്രാവശ്യം ഒളിച്ചോടിയത്. വിവരമെന്നും കൃത്യമായി അറിയില്ലെന്നും തിരിച്ചു വന്നാൽ സ്വീകരിക്കുമെന്നും ഭർത്താവ് പറയുന്നു.

ഡ്രൈവറാണ് ഇവരുടെ ഭർത്താവ്. സെപ്തംബർ നാലിന് വീട്ടിൽ തിരിച്ചെത്തിയപ്പോൾ ഭാര്യയെ കാണാനില്ലായിരുന്നു. ആടിന് തീറ്റ ശേഖരിക്കാൻ പോവുകയാണെന്ന് പറഞ്ഞ് മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ അയൽ വീട്ടിൽ ഏൽപ്പിച്ചയാിരുന്നു ഒളിച്ചോട്ടം. പോകുമ്പോൾ വീട്ടിൽ നിന്ന് 22000 രൂപയും ആഭരണങ്ങളും കൊണ്ടുപോയെന്നും ഭർത്താവ് പറയുന്നു.
അതേസമയം, വിവാഹശേഷം ഇവർ പ്രദേശത്തെ പല പുരുഷന്മാരുമായി അവിഹിത ബന്ധം പുലത്തിയിരുന്നു എന്ന് നാട്ടുകാരും ആരോപിക്കുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker