NEWSWorld

മലയാളി നഴ്‌സ്‌ കുവൈറ്റിൽ നിര്യാതയായി

സ്വകാര്യ ആശുപത്രിയിൽ നഴ്സായിരുന്നു ആഷ റ്റി ജേക്കബ്

കുവൈറ്റ്‌ സിറ്റി: കോട്ടയം ആർപ്പുക്കര വില്ലുന്നി വിരുത്തിപറമ്പിൽ റ്റിജി സിറിയക്കിൻ്റെ ഭാര്യ ആഷ റ്റി ജേക്കബ് (42) ഇന്നു (ബുധൻ)രാവിലെ കുവൈറ്റിൽ നിര്യാതയായി. അർബുദബാധയെ തുടർന്ന് ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു.

സ്വകാര്യ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്തു വരുകയായിരുന്നു. ആക്സിസ് ഇൻറർനാഷണൽ കമ്പനിയിലെ ഐ.റ്റി വിഭാഗം ജീവനക്കാരനാണ് ആശയുടെ ഭർത്താവ് റ്റിജി സിറിയക്ക്.

മക്കൾ : ജോയൽ (എട്ടാം ക്ലാസ്സ്), ജൂവൽ (ആറാം ക്ലാസ്സ്). ഇരുവരും അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിലെ വിദ്യാർഥികളാണ്.

മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാനുള്ള നടപടികൾ ചെയ്ത് വരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker