IndiaNEWS

‘സെല്‍മോന്‍ ഭോയ്’;സല്‍മാന്‍ ഖാനുമായി ബന്ധപ്പെട്ട ഗെയിം നിരോധിച്ച് കോടതി

സെല്‍മാന്‍ ഭോയ് ഓണ്‍ലൈന്‍ ഗെയിം നിരോധിച്ച് മുംബൈ കോടതി.സല്‍മാന്‍ ഖാനുമായി ബന്ധപ്പെട്ട മൊബൈല്‍ ഗെയിം നിരോധിക്കണമെന്ന് നടന്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് കോടതി താത്കാലികമായി നിരോധിച്ചത്.ഗെയിം തന്റെ പ്രതിച്ഛായ തകര്‍ക്കുമെന്നാണ് നടന്‍ ഹര്‍ജിയില്‍ വ്യക്തമാക്കിയത്.

കളിയുടെ ശീര്‍ഷകം, സെല്‍മാന്‍ ഭോയ്, തന്റെ ആരാധകര്‍ – സല്‍മാന്‍ ഭായ് എന്ന് വിളിക്കപ്പെടുന്നതിന് സമാനമായി ശബ്ദമുണ്ടെന്ന് സല്‍മാന്‍ തന്റെ അപേക്ഷയില്‍ പറഞ്ഞു. ഗെയിമിലെ ചിത്രങ്ങള്‍ തന്റെ തന്നെ ഒരു കാരിക്കേച്ചര്‍ പതിപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നടനുമായി ബന്ധപ്പെട്ട മറ്റ് ഗെയിമുകളോ കണ്ടന്റുകളോ നിര്‍മ്മിക്കുന്നതില്‍ നിന്ന് കോടതി സെല്‍മോന്‍ ഭോയ് നിര്‍മിച്ച കമ്പനിയെ തടയുകയും ചെയ്തു.തന്റെ സമ്മതം തേടാതെ വ്യക്തിപരമായ അവകാശങ്ങള്‍ ചൂഷണം ചെയ്തുകൊണ്ട് ഗെയിമിലൂടെ കമ്പനി മനപൂര്‍വ്വം വാണിജ്യപരമായ നേട്ടങ്ങള്‍ നേടിയെന്ന് സല്‍മാന്‍ വാദിച്ചു.

തന്നെക്കുറിച്ചുള്ള തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിലൂടെ തന്റെ പ്രശസ്തിയും പ്രതിച്ഛായയും അപകടത്തിലാണെന്ന് സല്‍മാന്‍ കൂട്ടിച്ചേര്‍ത്തു.വാഹനം ഓടിച്ച് മാനുകളെയും മനുഷ്യരെയും ഇടിച്ച് കൊല്ലുകയാണ് ഗെയിമിന്റെ രീതി. ഇത് പഴയ കേസുമായി ബന്ധപ്പെട്ടതാണെന്ന് സല്‍മാന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.ആഗസ്ത് അവസാന വാരമാണ് ഗെയിമിനെ കുറിച്ച് അറിഞ്ഞതെന്ന് ചൂണ്ടിക്കാട്ടി താരം കോടതിയെ സമീപിച്ചിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker