IndiaNEWSPravasi

സൗദിയില്‍ പെ​ട്രോള്‍ പമ്ബ്​ ജീവനക്കാരനായ മലയാളി യുവാവിനെ വെടിവെച്ച പ്രതി പിടിയില്‍

റിയാദ്​: സൗദിയില്‍ മലയാളി യുവാവിനെ പെട്രോള്‍ പമ്ബില്‍ വെടിവെച്ച പ്രതി അറസ്​റ്റില്‍.ആഗസ്​റ്റ്​ 12ന് പുലര്‍ച്ചെ​ ആറോടെ റിയാദ്​ പ്രവിശ്യയിലെ വാദി ദവാസിറിലെ ഒരു പെട്രോള്‍ പമ്ബില്‍ കൊല്ലം കുളപ്പാടം കളീക്കല്‍ മേലതില്‍ ജിലാനി മന്‍സിലില്‍ ജമാലുദീ​െന്‍റയും പരേതയായ ലൈലാബീവിയുടെയും മകന്‍ മുഹമ്മദിനെ (27) വെടിവെച്ച സൗദി പൗരനാണ്​ പിടിയിലായതെന്ന്​ റിയാദ്​ പൊലീസ്​ വക്​താവ്​ മേജര്‍ ഖാലിദ്​ അല്‍ ഖുറൈദിസ്​ അറിയിച്ചു.

30 വയസ്​ പ്രായമുള്ളയാളാണ്​ പ്രതിയെന്നും മേല്‍നടപടികള്‍ക്കായി പബ്ലിക്​ ​പ്രോസിക്യൂഷന്‍ ഡിപാര്‍ട്ട്​മെന്‍റിന്​ കൈമാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാറുമായെത്തിയ പ്രതി പെട്രോളടിച്ച ശേഷം പണം നല്‍കാതെ പോകാനൊരുങ്ങിയപ്പോള്‍ അത്​ ചോദ്യം ചെയ്തതില്‍ പ്രകോപിതനായാണ്​ വെടിയുതിര്‍ത്തതത്രെ​. ​പണം ചോദിച്ച്‌ അടുത്തു ചെന്നപ്പോള്‍ മുഹമ്മദിന്​ നേരേ വെടിയുതിര്‍ക്കുകയായിരുന്നു. തുടക്ക്​ വെടിയേറ്റ മുഹമ്മദ് വാദി ദവാസിറിലെ മിലിട്ടറി ആശുപത്രിയില്‍ ശസ്ത്രക്രിയക്ക്​ വിധേയനായ ശേഷം ചികിത്സയിലാണ്.

കാറില്‍ ഫുള്‍ ടാങ്ക് പെട്രോള്‍ അടിക്കാന്‍ ആവശ്യപ്പെട്ട സ്വദേശി പെട്രോള്‍ അടിച്ച ശേഷം പണം നല്‍കാതെ പോകാന്‍ ശ്രമിച്ചപ്പോള്‍ അടുത്തേക്ക് ചെന്ന മുഹമ്മദിനെ തള്ളി താഴെയിട്ടശേഷം കൈയിലുണ്ടായിരുന്ന പണം അപഹരിക്കുകയും ചെയ്​തു. കാര്‍ മുന്നോട്ടെടുത്ത് പോയ ശേഷം തിരിച്ചു വന്ന് വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ് കാല്‍ മണിക്കൂറിലധികം അവിടെ കിടന്ന മുഹമ്മദിനെ കുളപ്പാടം സ്വദേശിയായ സിറാജുദീന്‍ സഖാഫിയും മറ്റ്​ മലയാളികളും ചേര്‍ന്ന് അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയ ആവശ്യമായതിനാല്‍ സിറാജുദ്ദീന്‍ സഖാഫി മുന്‍കൈയ്യെടുത്ത് യുവാവിനെ അവിടെയുളള പട്ടാള ക്യാമ്ബിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

പമ്ബിനടുത്തുള്ള ഒരു ലോഡ്ജിലെ ജീവനക്കാരനായ മുഹമ്മദ് പമ്ബില്‍ താല്‍ക്കാലിക ജോലിക്കായി കയറിയതായിരുന്നു. മാതാവ് മരണമടഞ്ഞതിനെ തുടര്‍ന്ന് കുട്ടിക്കാലം മുതല്‍ മാതൃസഹോദരന്‍ നിസാമുദ്ദീ​െന്‍റ സംരക്ഷണയിലാണ് കഴിഞ്ഞു വന്നത്. അഞ്ചു വര്‍ഷമായി സൗദിയിലുള്ള മുഹമ്മദ് ഒരു തവണ നാട്ടില്‍ പോയിരുന്നു. സംഭവത്തില്‍ ഇന്ത്യന്‍ എംബസിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട്​ പൊതുപ്രവര്‍ത്തകനും ഐ.എന്‍.ടി.യു.സി കൊല്ലം ജില്ല സെക്രട്ടറിയുമായ അയത്തില്‍ നിസാമിെന്‍റ സഹായത്തോടെ ബന്ധുക്കള്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി.ക്ക്​ കഴിഞ്ഞ മാസം 18 ന് നിവേദനം നല്‍കിയിരുന്നു. ശസ്ത്രക്രിയക്ക് ശേഷം മുഹമ്മദ്​ സിറാജുദ്ദീന്‍ സഖാഫിയൊടൊപ്പമാണ്​ വാദി ദവാസിറില്‍ കഴിയുന്നത്​. അതിനിടെയാണ്​ പ്രതിയെ പിടികൂടിയതായ വിവരമെത്തിയത്​.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker