MovieNEWS

ബോളിവുഡ് നടന്‍ അക്ഷയ് കുമാറിന്റെ അമ്മ അന്തരിച്ചു

മുംബൈ: ബോളിവുഡ് നടന്‍ അക്ഷയ് കുമാറിന്റെ അമ്മ അരുണ ഭാട്ടിയ അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏതാനും ദിവസങ്ങളായി ചികിത്സയിലിരിക്കെ മുംബൈയിലെ ഹിരനന്ദാനി ആശുപത്രിയിലായിരുന്നു അന്ത്യം. മരണവിവരം അക്ഷയ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

‘അമ്മയായിരുന്നു എന്റെ എല്ലാം. ഈ വേദന സഹിക്കാനാവുന്നില്ല. എന്റെ അമ്മ ശ്രീമതി അരുണ ഭാട്ടിയ ഇന്ന് രാവിലെ ഈ ലോകത്തോട് വിട പറഞ്ഞു, മറ്റേതെങ്കിലും ലോകത്ത് എന്റെ അച്ഛനുമായി വീണ്ടും ഒന്നിച്ചു. ഓം ശാന്തി.’ അക്ഷയ് കുറിച്ചു.

അമ്മയുടെ അസുഖ വിവരം അറിഞ്ഞ് ഷൂട്ടിംഗിനായി ലണ്ടനിലായിരുന്ന അക്ഷയ്, മുംബൈയില്‍ എത്തിയിരുന്നു. അക്ഷയ്യുടെ പിറന്നാള്‍ ദിനത്തിന് തലേദിവസമാണ് അമ്മയുടെ വിയോഗം. സെപ്റ്റംബര്‍ 9നാണ് അക്ഷയ് കുമാറിന്റെ ജന്മദിനം. ഹരി ഓം ഭാട്ടിയ ആണ് അക്ഷയ് കുമാറിന്റെ അച്ഛന്‍.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker