KeralaNEWS

ചന്ദ്രിക കള്ളപ്പണ കേസുമായി ബന്ധപ്പെട്ട രേഖകള്‍ നാളെ ഇഡിക്ക് കൈമാറും; കെ.ടി ജലീല്‍

ചന്ദ്രിക കള്ളപ്പണ കേസുമായി ബന്ധപ്പെട്ട രേഖകൾ നാളെ ഇഡിക്ക് കൈമാറുമെന്ന് കെ.ടി ജലീൽ. ഇ ഡി ആവശ്യപ്പെട്ടത് കൊണ്ടാണ് തെളിവുകൾ കൈമാറുന്നത്. നാളെ വൈകിട്ട് 4 ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകും. ഏഴ് കാര്യങ്ങൾ ഇ ഡി ആവശ്യപ്പെട്ടു ഈ ഏഴ് കാര്യങ്ങളിലെ രേഖകൾ സംഘടിപ്പിച്ച് നൽകാൻ കഴിയുന്നത് നൽകണമെന്നും ആവശ്യപ്പെട്ടതായി കെ ടി ജലീൽ പറഞ്ഞു.

നാളെ ഹാജരാകാൻ അവർ തന്നെ തീയതി കുറിച്ച് നൽകിയതാണ്. ഇഡി അന്വേഷണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പറഞ്ഞത് തമാശയാണ് അത് തന്നോട് പലപ്പോഴും പറയാറുണ്ടെന്ന് കെ.ടി ജലീൽ പറഞ്ഞു. എ.ആർ നഗറിൽ ഇഡി അന്വേഷണം വേണമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് കെ.ടി ജലീൽ. സഹകരണ ബാങ്ക് വിഷയത്തിൽ സി.പി.എം നേതാക്കൾ ചോദിച്ചാൽ വിശദികരണം നൽകുമെന്നും ജലീൽ പറഞ്ഞു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker