IndiaNEWS

ശശികലയുടെ 100 കോടി രൂപ വിലമതിക്കുന്ന സ്വത്ത് കൂടി കണ്ടുകെട്ടി

ചെന്നൈ: ജയലളിതയുടെ തോഴി വി.കെ. ശശികലയുടെ നൂറ് കോടി രൂപ വിലമതിക്കുന്ന സ്വത്ത് കൂടി കണ്ടുകെട്ടി ആദായനികുതി വകുപ്പ്. ചെന്നൈയ്ക്ക് സമീപം പയ്യാനൂരിലുള്ള 49 ഏക്കര്‍ ഭൂമിയും ബംഗ്ലാവുമാണ് കണ്ടുകെട്ടിയത്.

ബിനാമി ഇടപാട് നിരോധന നിയമപ്രകാരമാണ് നടപടി. 2017ല്‍ ഈ ബംഗ്ലാവില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയിരുന്നു. അന്ന് ലഭിച്ച രേഖകള്‍ പരിശോധിച്ചശേഷമാണ് നടപടി.

അതേസമയം, നേരത്തേ മൂന്ന് തവണയായി ശശികലയുടെ 1900 കോടി രൂപയുടെ സ്വത്തുക്കള്‍ ആദായ നികുതി വകുപ്പ് മരവിപ്പിച്ചിട്ടുണ്ട്. ഇതുവരെ കണ്ടുകെട്ടിയതില്‍ 300കോടി വിലമതിക്കുന്ന 67 സ്ഥലങ്ങള്‍പ്പെടുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker