CrimeNEWS

തനിച്ച്‌ താമസിക്കുന്ന സ്ത്രീകളെ തെരഞ്ഞുപിടിച്ച്‌ ആക്രമിക്കുന്ന ‘സൈക്കോ’ യുവാവ് പിടിയില്‍

ഭാര്യ ഉപേക്ഷിച്ച്‌ പോയതോടെ യുവാവിന്റെ മാനസിക നില തകരാറിലാവുകയും സ്ത്രീകളെ തെരഞ്ഞുപിടിച്ച്‌ ആക്രമിക്കാന്‍ തുടങ്ങുകയുമായിരുന്നു പ്രതി

ലക്‌നൗ: സ്ത്രീകള്‍ തനിച്ച്‌ താമസിക്കുന്ന വീടുകളില്‍ രാത്രികാലങ്ങളില്‍ കയറി അതിക്രമം കാണിക്കുന്ന യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീകളെ ആക്രമിക്കുന്ന രണ്ടു സംഭവങ്ങളുടെ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പൊലീസ് കണ്ടെത്തിയത്.

വീട്ടില്‍ ഒറ്റയ്ക്ക് കഴിയുന്ന രണ്ടു സ്ത്രീകളെയാണ് യുവാവ് അതിക്രൂരമായി ആക്രമിച്ചു പരിക്കേല്‍പ്പിച്ചത്. കൊല്ലണമെന്ന ഉദ്ദേശത്തോടെയായിരുന്നു ആക്രമണം നടത്തിയത്. രണ്ടു സ്ത്രീകളും തലനാരിഴയ്ക്ക് രക്ഷപെടുകയായിരുന്നു. ഇതില്‍ ഒരു സ്ത്രീയുടെ തലയ്ക്കാണ് പരിക്ക്. മറ്റൊരു സ്ത്രീയുടെ കണ്ണിനു താഴെയായി കത്തി കൊണ്ട് കുത്തിയ പാടുണ്ട്. ഇരുവരും ചികിത്സയിലാണ്. ഇതില്‍ ഒരാള്‍ ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല.

പ്രതി സോനുവിനെ ഗുരുതരമായ മാനസികപ്രശ്നമുണ്ടെന്ന് പൊലീസ് പറയുന്നു. വീടിന്‍റെ പിന്‍ഭാഗത്തെ വാതില്‍ തകര്‍ത്തു അകത്തു കയറുന്ന പ്രതി മൂര്‍ച്ചയേറിയ കത്തി ഉപയോഗിച്ച്‌ സ്ത്രീകളുടെ തലയില്‍ കുത്തുകയാണ് ചെയ്യുന്നത്. തലയിലോ മുഖത്തോ കത്തി കുത്തി നിര്‍ത്തിയ ശേഷം ഇയാള്‍ സ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്യു. രണ്ടു സംഭവങ്ങളിലും നിലവിളികേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ സമയോചിതമായി ആശുപത്രിയില്‍ എത്തിച്ചതുകൊണ്ട് മാത്രമാണ് ഇരകള്‍ രക്ഷപെട്ടത്.

വിവാഹം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോള്‍ ഭാര്യ ഉപേക്ഷിച്ച്‌ പോയതോടെ യുവാവിന്റെ മാനസിക നില തകരാറിലാവുകയും സ്ത്രീകളെ തെരഞ്ഞുപിടിച്ച്‌ ആക്രമിക്കാന്‍ തുടങ്ങുകയുമായിരുന്നു പ്രതിയെന്ന് പൊലീസ് പറയുന്നു.2014ലാണ് സോനു തൊട്ടടുത്തുള്ള ഗ്രാമത്തിലെ യുവതിയെ വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ് ഒരു മാസമായപ്പോള്‍ ഭാര്യ സോനുവിനെ ഉപേക്ഷിച്ച്‌ പോയി. ഇതിനു ശേഷം സോനു കടുത്ത വിഷാദ രോഗത്തിന് അടിപ്പെടുകയും മാനസിക നില തെറ്റി സ്ത്രീകളോട് പക തോന്നുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ തനിച്ച്‌ താമസിക്കുന്ന സ്ത്രീകളെ കണ്ടെത്തി ക്രൂരമായി ആക്രമിക്കുന്ന മാനസികനിലയിലായിരുന്നു പ്രതി. ഇയാള്‍ വേഗത്തില്‍ പിടികൂടിയില്ലായിരുന്നെങ്കില്‍ നിരവധി സ്ത്രീകള്‍ ആക്രമിക്കപ്പെടുമായിരുന്നുവെന്ന് പൊലീസിലെ സൈക്കോളജിസ്റ്റ് പറയുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker